Chapter Title : സുതാര്യമായ തടവറ 9 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] [Climax]
ജീവിതം അവളെ ഒരു വലിയ കെണിയിൽ പെടുത്തിയിരിക്കുന്നു.
ഒരു വശത്ത്, താൻ ജീവന് തുല്യം സ്നേഹിച്ച ഭർത്താവ് മാത്യു.
അയാളെ താൻ വഞ്ചിച്ചു എന്ന കുറ്റബോധം അവളെ വേട്ടയാടുന്നു.
പക്ഷേ ആ ചതിക്ക് പിന്നിൽ സാമിന്റെ തന്ത്രമായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ അവൾക്ക് ആരോടാണ് ദേഷ്യം തോന്നേണ്ടത് എന്ന് മനസ്സിലാകുന്നില്ല.
മറുവശത്ത് സാം... മരണം തൊട്ടുമുന്നിൽ നിൽക്കുന്ന ഒരാൾ.
കാൻസർ അയാളുടെ ശരീരത്തെ കാർന്നുതിന്നുമ്പോഴും, അയാൾ തന്നോട് കാണിച്ച ആ സ്നേഹത്തിൽ മായം ഉണ്ടായിരുന്നില്ല എന്ന വെളിപ്പെടുത്തൽ അവളെ കൂടുതൽ തളർത്തിക്കളഞ്ഞു.
പ്രതികാരം ചെയ്യാൻ വന്നവൻ പ്രണയിച്ചു പോയിരിക്കുന്നു. പക്ഷേ ആ പ്രണയത്തിന് ആയുസ്സില്ല എന്ന സത്യം അവളെ വല്ലാതെ ഭയപ്പെടുത്തി.
"എന്താ സാം നമ്മൾ ഈ ചെയ്തത്?"
അവൾ വിതുമ്പിക്കൊണ്ട് ചോദിച്ചു.
ആ വീടിനുള്ളിൽ ഗ്യാസിന്റെ ഗന്ധം അപ്പോഴും നേർത്ത രീതിയിൽ നിലനിന്നിരുന്നു. മരണവും പ്രണയവും ചതിയും ഒരേപോലെ നിറഞ്ഞ ആ അന്തരീക്ഷത്തിൽ നതാഷ ഒറ്റപ്പെട്ടവളെപ്പോലെ നിന്നു. മാത്യു അകന്നുപോയിരിക്കുന്നു, സാം അടുത്തുതന്നെ മരണത്തിലേക്ക് പോകാൻ തയ്യാറെടുക്കുന്നു.
സാമിന്റെ ആ വാക്കുകൾ ആ മലഞ്ചെരിവിലെ തണുത്ത കാറ്റിൽ അലിഞ്ഞു ചേർന്നു.
പ്രതികാരത്തിന്റെ കനലുകൾ അണഞ്ഞ്, പകരം പശ്ചാത്താപത്തിന്റെയും തിരിച്ചറിവിന്റെയും ഒരു ഭാവം അയാളുടെ മുഖത്ത് നിഴലിച്ചു.
സാം തന്റെ ബൈക്കിനടുത്തേക്ക് നടന്നു. കിതപ്പും വേദനയും അയാളെ തളർത്തുന്നുണ്ടെങ്കിലും ഉള്ളിൽ ഒരുതരം ശാന്തത വന്നിരിക്കുന്നു.
"ഞാൻ പോകുന്നതാണ് നല്ലത് നതാഷാ...
എനിക്ക് ഇനി അധികം നാളുകൾ ഇല്ല.
നീ ആ മെഡിക്കൽ റിപ്പോർട്ടിൽ കണ്ടത് സത്യമാണ്.
എന്റെ പ്രതികാരം ഒക്കെ മണ്ണിൽ അടിയാറായി.
അമലയ്ക്ക് വേണ്ടി എന്തൊക്കെയോ ചെയ്യണം
💬 Comments
View all comments