0%

Chapter Title : സ്വാപ്പിംഗ് ആദ്യാക്ഷരങ്ങൾ [Observer]

2019 നവംബർ മാസം, ഒരു സാധാരണ വെള്ളിയാഴ്ച വൈകുന്നേരം. അന്നാണ് ഈ കഥ നടക്കാനുള്ള വിത്ത് പാകപ്പെടുന്നത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുന്ന ഗോകുലിൻ്റെ ഫോൺ റിംഗ് ചെയ്തു. ബ്ലൂടൂത്ത് കണക്ട് ആയ കാർ സ്പീക്കർ വച്ച് അറ്റൻഡ് ചെയ്തു സംസാരിക്കാൻ തുടങ്ങി.

ഗോകുൽ - "ങാ, പറ ചിത്രേ, എന്താ പരിപാടി?"

ചിത്ര - " ജസ്റ്റ് പണി കഴിഞ്ഞു ലാപ്ടോപ്പ് അടച്ചു വച്ചു. വല്ലാത്ത തല വേദന, വരുമ്പോ ദോശ മാവ് വാങ്ങിയിട്ട് വരണം.

പിന്നെ 2 പാൽ പാക്കറ്റും. നകുൽ ബിസ്ക്കറ്റ് വേണം എന്നും പറയുന്നുണ്ട്. ക്രീം വേണ്ട, പ്ലെയിൻ മതി. നിങ്ങൾ ഇത് എവടെ എത്തി ഇപ്പോ?"

ഗോകുൽ - "ഞാൻ ദേ പോരൂർ ബ്ലോക്കിൽ പെട്ടു കിടക്കുവാ. വരുമ്പോ ലേറ്റ് ആയേക്കാം. നീ ആ സൂപ്പർ മാർക്കറ്റിലേക്ക് വിളിച്ചു പറ, അവർ വേഗം ഡോർ ഡെലിവറി ചെയ്യുമല്ലോ."

ചിത്ര - "ഉവ്വ, എന്നിട്ട് വേണം ആ ഡെലിവറി ബോയ് ഒലിപ്പിച്ചു കൊണ്ട് വരാൻ. വേണ്ടേ"

ഗോകുൽ - "ഹഹഹ, അതിന് നീ അഭിമാനിക്കുകയല്ലേ വേണ്ടത്? ഈ പ്രായത്തിലും നിന്നെ ചെത്തു പിള്ളേര് വായ നോക്കുന്നു എന്ന് ഓർത്ത്?"

ചിത്ര - "നകുൽ ഇവിടെ ഇരിക്കുന്നത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല. വേഗം വരാൻ നോക്ക്"

ഗോകുൽ - "ശെരി ശെരി, വേഗം വന്നാൽ എന്തേലും സ്പെഷ്യൽ കിട്ടുമോ? ഇന്ന് ഫ്രൈഡേ അല്ലെ? നാളെ പതുക്കെ എണീറ്റാൽ പോരേ?"

ചിത്ര - "ഉവ്വ, നോക്കി ഇരുന്നാൽ മതി. മനുഷ്യൻ ഇവിടെ

💬 Comments

View all comments