0%

Chapter Title : സ്വാതന്ത്ര്യം 1 [കിരൺ കുമാർ]

Author : Kambikathakal Read All Parts 569

കഴിഞ്ഞപ്പോ കുറച്ചു പ്രായമുള്ള ഒരാൾ വന്നു

"ആ തോമസ് ചേട്ടാ ഇത് സെയിൽസ് ലേക്ക് പുതിയ ആളാണ് എല്ലാം ഒന്ന് കാണിച്ചു കൊടുക്ക് , അഖിൽ പുള്ളിയുടെ കൂടെ ചെല്ലു എല്ലാം പറഞ്ഞു തരും . പിന്നെപ്രകാശ് സർ നെ കൂടെ ഒന്നു കാണണം സർ ഇപോ തിരക്കിൽ ആണ് നമ്മുടെ പുതിയ MD ഇന്ന് ചാർജ് എടുക്കുവ അതിന്റെ തിരക്കിൽ ആണ്  "

ഞാൻ സമ്മതിച്ചു തോമസ് ചേട്ടന്റെ കൂടെ പോവാൻ ബാഗും എടുത്ത് എണീറ്റു

പെട്ടെന്ന് മുകളിൽ നിന്ന് ഫുൾ സ്ലീവ് ഒക്കെ ചെയ്ത് തലയൊക്കെ കഷണ്ടി കയറിയ ഒരാൾ വേഗത്തിൽ ഓടി ഇറങ്ങി വരുന്നത് കണ്ടു

"ജിനു വേഗം വ മാഡം ദെ എത്തി "

പെട്ടെന്ന് ജിനുസർ അങ്ങേരുടെ ടേബിൾ നു അടിയിൽ നിന്ന് ഒരു വലിയ റോസ് ബൊക്കെയും എടുത്ത് എണീറ്റ് അയാളുടെ പുറകെ ഓടി ..

"MD വന്നു എല്ലാരും വേഗം അസ്സമ്പിൾ ആവു.. "  അയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു

പെട്ടെന്ന് ആ സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും ഷോപ്പിന് വാതുക്കലേക്ക് പോയ്‌ തോമസ് ചേട്ടന്റെ കൂടെ ഞാനും പോയി . ഞാൻ നോക്കി നിൽക്കുമ്പോൾ

ഒരു ബെൻസ് കാർ ഷോപ്പിന് മുന്നിൽ വന്നു ഒഴുകി നിന്നു അതിൽ നിന്നും ആദ്യം ഡ്രൈവർ സീറ്റിൽ നിന്നും പ്രായമായ ഒരാൾ ഇറങ്ങി , പ്രകാശ് സർ പുറകിലത്തെ ഡോർ തുറന്നപ്പോൾ അവിടെ നിന്നും സ്യൂട്ട് ഒക്കെ ധരിച്ചു  ഒരു യുവതി ഇറങ്ങി... എന്റെ നെഞ്ചിടിപ്പ് നിന്നു പോയി എന്ന് വേണേൽ പറയാം

💬 Comments

View all comments