0%

Chapter Title : സ്വാതന്ത്ര്യം 1 [കിരൺ കുമാർ]

Author : Kambikathakal Read All Parts 570

അത്രക്ക് സുന്ദരിയായ ഒരു പെണ്ണിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല മുടി ഒരു സൈഡിലേക്ക് കോതിയിട്ടിരിക്കുന്നു ഒരു ദേവതയെ പോലെ .. ഞാൻ മതി മറന്നു നില്കുവാണ് .

"Welcome മാഡം "

മുകളിൽ നിന്നും ഇറങ്ങി വന്നയാൾ ബൊക്കെ ജിനു സർ ന്റെ കയ്യിൽ നിന്നും വാങ്ങി അവൾക്ക് നൽകി

അപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു അത് കണ്ടു നിൽക്കാൻ എനിക്ക് ആയില്ല ഞാൻ കണ്ണടച്ചു കളഞ്ഞു . ഹോ എന്തൊരു ചിരിയാണ് അത് ഞാൻ മനസ്സിൽ പറഞ്ഞു

അവൾ അവരോട് ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു പോയി അയാളും ജിനു സാറും പുറകെ പോയി

"വാടാ ഞാൻ നിന്റെ ബാഗ് ഒക്കെ വെക്കേണ്ട സ്‌ഥലം കാണിച്ചു തരാം "  തോമസ് ചേട്ടൻ എന്നെ വിളിച്ചു ഷോപ്പിന് സൈഡിലൂടെ ഇറങ്ങി , ഞാൻ പുള്ളിയുടെപുറകെയും പോയി

"ആരാ ചേട്ട ആ വന്നത് ?? "

ഞാൻ പുള്ളി കാണിച്ചു തന്ന സ്‌തലത്ത് ബാഗ് വെക്കുന്ന വഴി ചോദിച്ചു

"ഏത് അതോ അത് നമ്മുടെ മുതലാളി . "

"ഈ കൊച്ചു പെണ്ണോ " ഞാൻ അത്ഭുതത്തോടെ ചോദിച്ചു

"അതേ ടാ , ഇനി ഇവൾ ആണ്.  മുന്നേ സ്വാമിനാഥൻ സർ ആയിരുന്നു അങ്ങേർക്ക് വയ്യാതെ ആയപ്പോ ഓസ്‌ട്രേലിയന്ന് ഇറക്കുമതി ചെയ്തത മോളെ " അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു

സ്വാമിനാഥൻ ആ പേര് എന്റെ കാതിൽ ഇപ്പോഴും മുഴങ്ങുന്നു

"ചേട്ടാ മുതലാളി ടെ പേര് എന്താ ന്ന പറഞ്ഞേ??"

"സ്വാമിനാഥൻ .. "

"അവരുടെ.... അവരുടെ വീട്ടു പേര്???"

💬 Comments

View all comments