Chapter Title : സ്വാതന്ത്ര്യം 1 [കിരൺ കുമാർ]
ഹോ കാന്താരി ഇവളെ കൊണ്ട്.. ഇവിടെ നിക്ക് ഞാൻ ഇപോ കൊണ്ടു വരാം "
ഞാൻ നോക്കി നിൽക്കെ അച്ചുവേട്ടൻ കുളത്തിലേക്ക് ഇറങ്ങി.
പെട്ടെന്നാണ് ആരോ എന്നെ പുറകിൽ നിന്ന് വാ പൊത്തി പിടിച്ചു പുറകിലേക്ക് വലിച്ചത്, സകല ശക്തി എടുത്ത് കുതറാൻ നോക്കി പക്ഷെ എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല
പിടിച്ച ആളുടെ കയ്യ് എന്റെ നെഞ്ചിലേക്ക് ഒക്കെ പരതൽ തുടങ്ങി എന്റെ കണ്ണോകെ നിറഞ്ഞു വന്നു ഞാൻ സർവ ശക്തിയും എടുത്ത് അയാളുടെ കൈ വിടുവിക്കാൻ നോക്കി കൂടാതെ എന്റെ വാ പൊത്തി പിടിച്ച കൈ ൽ നന്നായി ഒരു കടിയും കൊടുത്തു , പെട്ടെന്ന് ആയാൾ എന്നെ വെള്ളത്തിലേക്ക് തള്ളി ഇട്ടു നീന്തൽ അറിയാതെ വെള്ളം പൊങ്ങി കിടന്ന നിലയില്ലാകുളത്തിൽ ഞാൻ കൈ കാൽ ഇട്ട് അടിച്ചു . പെട്ടെന്ന് ആരോ വന്നു എന്നെ പൊക്കി എടുത്ത് കരയിലേക്ക് കയറ്റി എനിക്ക് ബോധം നഷ്ടപ്പെട്ടിരുന്നു .
പിന്നീട് ബോധം വന്നപ്പോൾ ഞാൻ കാണുന്നത് പോലിസ് കൊണ്ടു പോകുന്ന അച്ചുവേട്ടനെയാണ് ഞാൻ കുറെ കരഞ്ഞു പിറകെ ഓടാൻ നോക്കി പക്ഷെ അമ്മ എന്നെ പിടിച്ചു വച്ചു
"അച്ചുവേട്ട...... "
"മാഡം.... ???" മാം ??? "
ഞാൻ സ്വബോധത്തിലേക്ക് വന്നു കണ്ണു തുറന്നു നോക്കി എയർ ഹൊസ്റ്റസ് ആയിരുന്നു .
ഫ്‌ളൈറ്റ് ഉടനെ ലാൻഡ് ചെയ്യും എന്ന് അവർ പറഞ്ഞിട്ട് വേണ്ട നിയന്ത്രണങ്ങൾ എടുക്കാൻ പോയി
ഞാൻ ആതിര എന്ന അമ്മു അന്ന് ആ സംഭവത്തിനു ശേഷം മാനസികമായി ആകെ തകർന്നു പോയ എന്നെ മാമന്റെ വീട്ടിൽ നിർത്തി പഠിപ്പിക്കാൻ വേണ്ടി കടൽ കടത്തി ഓസ്‌ട്രേലിയക്ക് വിട്ടതാണ് .. ഒരുപാട് കരഞ്ഞു ഞാൻ ഒരുപാട് പറഞ്ഞു അച്ചുവേട്ടനെ ഒന്നു രക്ഷിക്കാൻ എന്നാൽ അച്ഛൻ കേട്ടില്ല അമ്മക്ക് പിന്നെ അച്ഛൻ പറയുന്നത് വേദവാക്യവും ആണ് .. ആ വാശിക്ക് ഞാൻ പിന്നെ ഈ നാട്ടിലേക്ക് വന്നിട്ടെ ഇല്ല . ഇത്ര വർഷങ്ങൾക്ക് ശേഷം ഇപോ ഈ വരവ് അച്ഛൻ നു അത്ര വയ്യ എന്നതു കൊണ്ടാണ് .
💬 Comments
View all comments