Chapter Title : സ്വാതന്ത്ര്യം 1 [കിരൺ കുമാർ]
അച്ചന്റെ ബിസിനസ് ഒക്കെ ഞാൻ ഇനി ഏറ്റടുക്കണം പോലും , ഒട്ടും താല്പര്യം ഇല്ലാഞ്ഞിട്ട് കൂടെ അമ്മാവന്റെ അല്ല എന്റെ വളർത്തച്ചന്റെ നിർബന്ധ പ്രകാരമാണ് ഞാൻ ഇങ്ങോട്ട് വരുന്നത് കൂടാതെ എന്റെ ഏറ്റവും വലിയ ലക്ഷ്യം ഇതൊന്നും അല്ല എന്തെങ്കിലും വഴി ഉണ്ടേൽ അച്ചുവേട്ടനെ ഒന്ന് കണ്ടു പിടിക്കണം പിന്നെ എങ്ങും വിട്ട് കൊടുക്കാതെ കൂടെ കൂട്ടണം, ഇപോ എവിടെയാണോ എന്നെ കണ്ടാൽ മനസിലാകുമോ എന്നൊന്നും എനിക്ക് അറിയില്ല
ഓരോന്നോക്കെ ആലോചിച്ചു ഇരിക്കുന്ന സമയം ഫ്‌ളൈറ്റ് താഴെ ലാൻഡ് ചെയ്തു
സ്ഥിരം നടപടിക്രമങ്ങൾ ഒക്കെ കഴിഞ്ഞു എയർ പോർട്ടിനു വെളിയിലേക്ക് വന്നപ്പോൾ തന്നെ എന്നെ കാത്ത് തറവാട് കാര്യസ്ഥൻ ശങ്കരൻ ചേട്ടനും അമ്മയുടെ അനിയത്തിയുടെ മകൾ ശ്രീദിവ്യ യും ഉണ്ടായിരുന്നു .
"ഹായ് അമ്മുവേചി ഇവിടെ ഇവിടെ "
എന്നെ കണ്ടതും അവൾ കിടന്നു തുള്ളാൻ തുടങ്ങി .ഞാൻ അങ്ങോട്ട് നടന്നു
" എന്താടി പെണ്ണേ നീ കിടന്നു ചാടുന്നെ "
അപ്പോൾ ശങ്കരൻ ചേട്ടൻ വന്നു ബാഗൊകെ എടുത്ത് വണ്ടിയിൽ വെക്കാൻ തുടങ്ങി
"ഹൈയോ എന്ത് രസാ ചേച്ചിയെ നേരിട്ട് കാണാൻ . ഫോട്ടോയിൽ ഒന്നും ഇതിന്റെ പകുതി ഇല്ല "
"മതി മതി സോപ്പ് .. ആദ്യം കണ്ടപ്പോ തന്നെ അവൾ തുടങ്ങിയല്ലോ എന്താണ് ഉദ്ദേശ്യം ?"
ഞാനൊരു കള്ള സംശയതോടെ അവളെ നോക്കി കണ്ണുരുട്ടി
"ശെടാ ഒരു സത്യം പറയാൻ കൂടെ പറ്റില്ലേ . വേഗം വന്നേ നമുക്ക് വീട്ടിൽ ചെന്നിട്ട് എന്തൊക്കെ പരിപാടി ഉള്ളത "
അവൾ അതും പറഞ്ഞു കാറിൽ ചാടി കയറി ഇരുന്നു . ഞാൻ പുറകെ കയറി . മുന്തിയ മോഡൽ ബെൻസ് കാറാണ് അച്ഛന് ഇപ്പൊഴും ഒരു മാറ്റവും കാണില്ല ന്ന് അതിലൂടെ തന്നെ എനിക്ക് മനസിലായിരുന്നു .
"എന്താ ശങ്കരൻ ചേട്ടാ മിണ്ടാതെ ഇരിക്കുന്നെ എന്നെ കണ്ടിട്ട്"
ഡ്രൈവിങ് സീറ്റിലേക്ക് നോക്കിയ ശങ്കരൻ ചേട്ടനോട് ഞാൻ ചോദിച്ചു
"അയ്യോ ആതിര കുഞ്ഞേ അങ്ങനെ ഒന്നും ഇല്ല ഞാൻ വഴിയേ സംസാരിക്കാം എന്നു വച്ച അല്ലാതെ "
💬 Comments
View all comments