Chapter Title : സ്വാതന്ത്ര്യം 1 [കിരൺ കുമാർ]
"ആഹാ ഇപോ ആതിര എന്നായോ എന്നെ പണ്ട് അമ്മൂട്ടി ന്നല്ലേ വിളിച്ചിരുന്നെ അത് തന്നെ മതി എനിക്ക് ഒരു മാറ്റവും ഇല്ല ട്ടോ "
അയാൾ അത് കേട്ട് ചിരിച്ചു
"ശെരി അമ്മൂട്ടി , എനിക്ക് ഒരു പേടി ഉണ്ടായിരുന്നു ഈ ഞങ്ങളെ ഒക്കെ മറക്കുമോ ന്ന് "
"നിങ്ങളെ മറക്കാനോ എന്ത് ചോദ്യമാണ് ശങ്കരേട്ട ഇത് .. എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും സന്തോഷം അനുഭവിച്ചത് ആ കുറച്ചു നാളുകൾ ഇവിടെ വച്ചല്ലേ ആരെ മറക്കാൻ ആണ് ഞാൻ... എന്ന കൊണ്ട് ആവില്ല അത് "
"മോൾ പിന്നെ എന്താ ഒരു വട്ടം പോലും ഇങ്ങോട്ട് ഒന്ന് വരാഞ്ഞത് "
" അത്.. അത് ശങ്കരേട്ട ചേട്ടന് തന്നെ എല്ലാം അറിയാവുന്നെ അല്ലെ .. "
"ആ പോട്ടെ മോളെ .. നമുക്ക് പിന്നെ സംസാരിക്കാം എല്ലാം "
അയാൾ അതും പറഞ്ഞു വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു
ശ്രീദേവി ഞാൻ കൊണ്ടു വന്ന ബാഗിൽ എന്തൊക്കെ ഉണ്ടെന്ന് തപ്പുവാ അവൾക്ക് ഞാൻ ഒരു ഫോണ് വാങ്ങി കൊടുക്കാം ന്ന് പറഞ്ഞിരുന്നു
"ടി നോക്കണ്ട അതിൽ ഇല്ല ഞാനിവുടുന്നു വാങ്ങി തരാം നാളെ ആവട്ടെ "
അങ്ങനെ ഓരോന്നോകെ പറഞ്ഞു വണ്ടി തറവാട്ട് വീട്ടു മുറ്റത്തേക്ക് കയറി
എന്റെ ഉള്ളിൽ എന്തോ ഇരുന്ന് കൊളുത്തി വലിക്കുന്ന പോലെയാണ് തോന്നിയത് . കാർ നിർത്തി ശ്രീദേവി ചാടി ഇറങ്ങി അമ്മുവെച്ചി വന്നേ എന്നു വിളിച്ചു അകത്തേക്ക് ഓടി .. പൊട്ടി പെണ്ണ് ഇത്രേം വളർന്നു എങ്കിലും കുട്ടി കളി തന്നെയാണ് ഞാൻ മനസ്സിൽ കരുതി
കാറിന് വെളിയിൽ ഇറങ്ങി ഞാൻ തിരിഞ്ഞു പടിപ്പുരയിലേക്ക് ഒന്ന് നോക്കി .. കരഞ്ഞു കൊണ്ട് ഇരിക്കുന്ന അച്ചുവെട്ടനെ പോലിസ് വലിച്ചിഴച്ചു കൊണ്ട് പോകുന്നത് ഞാൻ കണ്ടു .. നെഞ്ചിനകത്ത് എന്തെന്നല്ലാതെ ഒരു വേദന വന്നു നിറഞ്ഞു എന്റെ കണ്ണോകെ നിറഞ്ഞിരുന്നു
" മ... മോളെ...."
ആരോ തലയിൽ ഉഴിയുന്നത് അറിഞ്ഞാണ് ഞാൻ തിരിഞ്ഞു നോക്കിയത് . അമ്മയായിരുന്നു ഇത്ര വർഷം കഴിഞ്ഞു കാണുവാണ്
💬 Comments
View all comments