Chapter Title : സ്വാതന്ത്ര്യം 4 [കിരൺ കുമാർ]
കഴിഞ്ഞു കല്യാണം നടക്കാൻ പോകുന്ന കാര്യം, അവളുടെ അസുഖം, ഇതിനെല്ലാം മുകളിൽ അവൾക്ക് അവനോട് ഉള്ള സ്നേഹം .... എല്ലാം കൂടെ ആലോചിച്ചു അവൻ സോഫയിൽ പിന്നിലേക്ക് ചാരി കണ്ണടച്ചു കിടന്നു .
"ഹ ഉറങ്ങുവാണോ?? ദേ നോക്കിയേ.."
അവൻ കണ്ണു തുറന്നു നോക്കുമ്പോൾ രണ്ടു ഗ്ലാസ് പാലും ആയിട്ട് അവന്റെ മുന്നിൽ അവൾ
ഒരു ഗ്ളാസ് അവൾ അവനു നേരെ നീട്ടി . അവൻ അത് വാങ്ങിയപ്പോൾ അവൾ അവന്റ് കൂടെ ഇരുന്നു. അവർ രണ്ടും കൂടെ അത് കുടിച്ചു
"കൊള്ളാല്ലോ... അപ്പോ അറിയാം ല്ലേ "
" പിന്നെ രണ്ടു ഗ്ലാസ് പാൽ തിളപ്പിക്കാൻ ഹോട്ടൽ മാനേജ്‌മെന്റ് പടിക്കണമല്ലോ "
" ചുമ്മ പറഞ്ഞതാ അമ്മു.. നീ എന്ത് തന്നാലും ഞാൻ കഴിക്കും... വിഷം തന്നാലും "
"അയ്യ..."
അവൻ വീണ്ടും അവന്റെ കിറികിട്ട് കുത്തി.
"ഹ വേദനികുന്നടി "
"ആ അതിനാ കുത്തിയത്.."
അവൾ അതും പറഞ്ഞു അവന്റെ മേലേക്ക് ചാരി ഇരുന്നു..
"അമ്മു..."
"ഉം.."
"അമ്മുസെ..."
"എന്ന ഏട്ട??"
അവൾ തല ഉയർത്തി അവനെ നോക്കി
"നീ ഇന്ന് ഷോപ്പിൽ പോണില്ലേ??"
"ആ കോപ്പ് ഇതിനാണോ വിളിച്ചത്... ഞാൻ രാവിലെ തന്നെ പറഞ്ഞേ അല്ലെ പോവില്ല ന്ന് ഇന്ന്"
" അപ്പോ നമ്മൾ എന്ന ചെയ്യാൻ പോവാ ഇന്ന് അപ്പോ??"
"ഏട്ടൻ പറഞ്ഞോ അച്ചുവെട്ടന്റെ ഇഷ്ടം "
"എനിക്ക് അങ്ങനെ വലിയ ആഗ്രഹം ഒന്നും ഇല്ലടി.. എനിക്ക് ഒരേ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ"
"എന്ന അത് പറ എന്താ അത്??"
അവൾ
💬 Comments
View all comments