Chapter Title : സ്വാതന്ത്ര്യം തന്നെ അമൃതം-ഭാഗം 2
തള്ളി. അവൻ നിലത്തേക്ക് വീണു. ബസിലെ ആരും ശബ്ദം കേട്ടെന്ന് തോന്നുന്നില്ല.
ശ്രീജിത്ത് എഴുന്നേറ്റു "ഇത് അവളോട് പറയരുത്"എന്ന് പറഞ്ഞു അവൻ ഒഴിഞ്ഞ ഒരു സീറ്റിൽ പോയിരുന്നു. മേരി ഡ്രസ്സ് ശരിയാക്കി. അവൾ പിന്നെ ഉറങ്ങിയില്ല. ടൂർ കഴിഞ്ഞു വീട്ടിലെത്തിയ അവൾ അലെക്സിനെ കെട്ടിപ്പിടിച്ചു വെറുതെ കരഞ്ഞു.
പാതിരാത്രി എപ്പോഴോ ഫോൺ അടിച്ചു.വെള്ളം അടിച്ചു ഫിറ്റ് ആയ അലക്സ് ആണ് വിളിച്ചത്. പുള്ളി കുറച്ചു നേരം പിച്ചും പേയും പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു. "നിൻറെ കെട്ടിയോനു നിൻറെ ഉറക്കം കളഞ്ഞാൽ പോരെ. എൻറെ കൂടി കളയണോ?"ഉറക്കം പോയ കലിപ്പിലാണ് അമൃത. കളിയായിട്ട് അവൾക്കിട്ട് ഒരു ചവിട്ട് കൊടുത്തു മേരി. "നിൻറെ മറ്റവനെ നാളെ കല്യാണത്തിനെങ്കിലും കെട്ടിയെടുക്കുമോ?"
"ആർക്കറിയാം, അതിപ്പോ സിനിമ പിടിക്കാൻ മാത്രമാണ് ജീവിക്കുന്നത്. വന്നാൽ വന്നു."
"നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ അമൃതേ?"
"ഉണ്ടെന്ന് വച്ചോളൂ. അവനിപ്പോ ഞാൻ മാത്രം പോരാ.സ്റ്റെപ്പിനി ഒക്കെ വേണം പോലും."അമൃതയുടെ സ്വരത്തിൽ വിഷമം അല്ല ദേഷ്യമാണ് അവൾ കേട്ടത്.
"നിന്നെ ട്രൈ ചെയ്യാൻ നോക്കിയതല്ലേ അവൻ എൻറെ കൺവെട്ടത്ത് വച്ചു.അന്ന് നീ അവന്റെ ഭാഗം പറഞ്ഞിട്ടാ ഞാൻ ഒക്കെ ക്ഷമിച്ചത്."മേരി ഒന്നും പറഞ്ഞില്ല.അമൃതയുടെ കൈകൾ അവളെ വരിഞ്ഞുമുറുക്കിയത് അവൾ അറിഞ്ഞു. കൈ തട്ടി മാറ്റിയാലോന്ന് അവൾക്കു തോന്നി. ഒരു വിധം അവൾ ആ തോന്നൽ കടിച്ചമർത്തി.
"നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല.വിഷമം കൊണ്ട് പറഞ്ഞുപോയതാ.അവൻ വല്ലാതെ മാറിപ്പോയെടീ."
"നമ്മുടെ ഈ ബന്ധം കുഴപ്പമില്ല, ശ്രീജിത്തിന് ഒരു അഫയർ ഉണ്ടായാൽ ആകാശം ഇടിഞ്ഞു വീഴും എന്നാണോ? നമ്മൾ ഇങ്ങനെയൊക്കെ കാണിച്ചു കൂട്ടിയിട്ടു അവനെ judge ചെയ്യുന്നത് തീരെ ശരിയല്ല അമൃതേ"
"എന്നെക്കൊണ്ട് വെറുതെ നിൻറെ അപ്പനും അമ്മയ്ക്കും പറയിക്കരുത്. അവനു ആരോടേലും ഇഷ്ടം തോന്നിയിട്ട് പോയാൽ ഞാൻ അതങ്ങ് സഹിക്കും.ഇത് അങ്ങനൊന്നുമല്ല. ചാൻസ് കൊടുക്കാമെന്നു പറഞ്ഞു കുറെ എണ്ണത്തിനെ വച്ചു കൊണ്ട് ഇരിപ്പുണ്ട്.അത് നോർമൽ ആണോ. അത് ശരിയാണോ. ഡിസ്കഷൻ എന്നൊക്കെ പറഞ്ഞു ഇതൊക്കെയാ പരിപാടി."
"ഇത് നീ അവനോടു ചോദിച്ചോ?"
"ചോദിച്ചില്ല. എനിക്ക് പേടിയാണ്"
"ഇതൊന്നും ഇത് വരെ എന്താണ്
💬 Comments
View all comments