Chapter Title : സ്വാതന്ത്ര്യം തന്നെ അമൃതം-ഭാഗം 2
കാര്യം ഓർക്കുമ്പോൾ വേണ്ടെന്നു വക്കും."ചിരിച്ചു കൊണ്ടാണ് പറഞ്ഞതെങ്കിലും അവളുടെ ഉള്ളിലുള്ള സങ്കടം അമൃത കാണുന്നുണ്ടായിരുന്നു.
"നമുക്ക് ഇതൊക്കെ മതി മേരീ, വല്ലപ്പോഴും ഇത്പോലോക്കെ കുറച്ചു സമയം. അത് മതി. വാ ഉറങ്ങാം."അവർ കെട്ടിപ്പിടിച്ചു കിടന്നു.
ശ്രീജിത്തിനെ മേരി തള്ളിമാറ്റി. അവൻ വീണ്ടും അവളെ ഉമ്മ വക്കാൻ നോക്കി. മേരി ഉള്ള ശക്തി എടുത്ത് അവനെ ആഞ്ഞ് തള്ളി. അവൻ നിലത്തേക്ക് വീണു. ബസിലെ ആരും ശബ്ദം കേട്ടെന്ന് തോന്നുന്നില്ല.
ശ്രീജിത്ത് എഴുന്നേറ്റു "ഇത് അവളോട് പറയരുത്"എന്ന് പറഞ്ഞു അവൻ ഒഴിഞ്ഞ ഒരു സീറ്റിൽ പോയിരുന്നു. മേരി ഡ്രസ്സ് ശരിയാക്കി. അവൾ പിന്നെ ഉറങ്ങിയില്ല. ടൂർ കഴിഞ്ഞു വീട്ടിലെത്തിയ അവൾ അലെക്സിനെ കെട്ടിപ്പിടിച്ചു വെറുതെ കരഞ്ഞു.
പാതിരാത്രി എപ്പോഴോ ഫോൺ അടിച്ചു.വെള്ളം അടിച്ചു ഫിറ്റ് ആയ അലക്സ് ആണ് വിളിച്ചത്. പുള്ളി കുറച്ചു നേരം പിച്ചും പേയും പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു. "നിൻറെ കെട്ടിയോനു നിൻറെ ഉറക്കം കളഞ്ഞാൽ പോരെ. എൻറെ കൂടി കളയണോ?"ഉറക്കം പോയ കലിപ്പിലാണ് അമൃത. കളിയായിട്ട് അവൾക്കിട്ട് ഒരു ചവിട്ട് കൊടുത്തു മേരി. "നിൻറെ മറ്റവനെ നാളെ കല്യാണത്തിനെങ്കിലും കെട്ടിയെടുക്കുമോ?"
"ആർക്കറിയാം, അതിപ്പോ സിനിമ പിടിക്കാൻ മാത്രമാണ് ജീവിക്കുന്നത്. വന്നാൽ വന്നു."
"നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ അമൃതേ?"
"ഉണ്ടെന്ന് വച്ചോളൂ. അവനിപ്പോ ഞാൻ മാത്രം പോരാ.സ്റ്റെപ്പിനി ഒക്കെ വേണം പോലും."അമൃതയുടെ സ്വരത്തിൽ വിഷമം അല്ല ദേഷ്യമാണ് അവൾ കേട്ടത്.
"നിന്നെ ട്രൈ ചെയ്യാൻ നോക്കിയതല്ലേ അവൻ എൻറെ കൺവെട്ടത്ത് വച്ചു.അന്ന് നീ അവന്റെ ഭാഗം പറഞ്ഞിട്ടാ ഞാൻ ഒക്കെ ക്ഷമിച്ചത്."മേരി
💬 Comments
View all comments