Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 18 [അജ്ഞാതൻ][Tony]
ജയരാജിന്റെ മുറിയിലേക്കു നോക്കിയപ്പോൾ അത് അടഞ്ഞു കിടക്കുന്നതു കണ്ടു... കൂടാതെ മുറിയിൽ നിന്നും വെള്ളം വീഴുന്ന ശബ്ദവും കേൾക്കാമായിരുന്നു... അവൻ മെയ്ൻ ഡോറിന്റെ അടുത്തുള്ള ഷൂ റാക്കിലേക്കു നോക്കിയപ്പോൾ അവിടെ ജയരാജേട്ടന്റെ ചെരുപ്പ് കാണാനില്ലായിരുന്നു... സ്വാതി ഉറങ്ങിയെഴുന്നേറ്റിട്ടു ഒന്നു കുളിക്കുക ആയിരിക്കുമെന്നവൻ കരുതി... എന്നിട്ടവൻ TVയിൽ വൈകുന്നേരത്തെ വാർത്ത ഇരുന്നു കാണാൻ തുടങ്ങി...
ഏകദേശം ഇരുപതു മിനിട്ടു കഴിഞ്ഞപ്പോൾ ബാത്രൂമിന്റെ വാതിൽ തുറന്നടയുന്ന ശബ്ദമവൻ കേട്ടു.. അതു കഴിഞ്ഞ് വീണ്ടുമൊരു 20 മിനിറ്റ് കഴിഞ്ഞപ്പോൾ ജയരാജിന്റെ മുറിയുടെ വാതിലും തുറന്നു... അവൻ വാതിൽക്കലേക്കു നോക്കിയപ്പോൾ സ്വാതിയെ കണ്ടു... സുതാര്യമായ മറ്റൊരു പുതിയ സാരിയുടുത്തിരുന്ന തന്റെ ഭാര്യയെ കണ്ടപ്പോൾ അൻഷുലിന്റെ ഹൃദയത്തിന്റെ വേഗത അൽപ്പം കൂടി... അവനവളെ ശെരിക്കുമൊന്നു വീക്ഷിക്കുന്നതിനു മുന്നേ അവളുടെ മൊബൈലിന്റെ ബെൽ അടിച്ചു... അവളുടനെ വീണ്ടും അകത്തേക്കു പോയതിനാൽ അവനു തന്റെ ഭാര്യയെ പിന്നെ നന്നായി ഒന്നു കാണാൻ കഴിഞ്ഞില്ല...
അവൾ വാതിൽ തുറന്നു വലതു കാല് മുറിയുടെ വെളിയിലേക്കു വെക്കാൻ വേണ്ടി പോയപ്പോൾ തന്നെ പെട്ടെന്ന് അവളുടെ മൊബൈലിന്റെ ശബ്ദം കേട്ട് തിരിഞ്ഞു വീണ്ടും കട്ടിലിന്റെ അടുത്തേക്കു പോയതിനാൽ തന്റെ ഭർത്താവ് സ്വീകരണമുറിയിൽ ഉണ്ടായിരുന്നത് അവൾ ശ്രെദ്ധിച്ചില്ലായിരുന്നു... വാർത്ത കാണുന്നതിനൊപ്പം അല്പം തുറന്നു കിടക്കുന്ന ആ വാതിലിന്റെ നേരെ അൻഷുൽ ഇടയ്ക്കിടെ നോക്കിക്കൊണ്ടിരുന്നു... അപ്പോളവൻ സ്വാതി ഫോണിലൂടെ ചോദിക്കുന്നതു കേട്ടു…
"വൈകുമോ..? എത്ര നേരം...?"
അതു കഴിഞ്ഞ് അവൾ ശബ്ദം കുറച്ചു സംസാരിച്ചതിനാൽ അവനു അവൾ പറയുന്നതൊന്നും കേൾക്കാനോ മനസ്സിലാക്കാനോ പറ്റിയില്ല... പിന്നെയവൻ അവിടേക്ക് അധികം ശ്രദ്ധ കൊടുക്കാതെയിരുന്ന് വാർത്തകൾ കാണാൻ തുടങ്ങി...
💬 Comments
View all comments