0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 20 [അജ്ഞാതൻ][Tony]

Author : അജ്ഞാതൻ Read All Parts 9.1K
അവന്റെ കൈകളിൽ തന്റെ വലതു കരം കൊണ്ട് പിടിച്ചിട്ടു പറഞ്ഞു...
ജയരാജ്: "ഹേയ്.. എന്തായിത് അൻഷുൽ..? ഏട്ടനെന്ന് പറഞ്ഞാൽ മാത്രം പോരല്ലോ.. നിന്റെയും ഇവളുടെയും കാര്യങ്ങളെല്ലാം നോക്കിയും കണ്ടും ഞാൻ ചെയ്യണ്ടേ... നിങ്ങളെ സന്തോഷിപ്പിക്കേണ്ടത് എന്റെ കടമയല്ലെ അൻഷു... അതിനു നീ ഇങ്ങനെ എന്നെ കൈ കൂപ്പേണ്ട കാര്യമൊന്നുമില്ല... അല്ല, നീയിത് വാങ്ങിക്കുമോ, അതോ ഞാനിങ്ങനെ കൈയിൽ പിടിച്ചു നിൽക്കണോ..? ഹ ഹ..." അൻഷുലും പിന്നെ ചിരിച്ച് തലയാട്ടിക്കൊണ്ട് അതു വാങ്ങി... തന്റെ ഭർത്താവിന്റെ സന്തോഷവും ആ മുഖത്തെ ഭാവങ്ങളും കണ്ട് സ്വാതിയുടെ കണ്ണുകളും നിറഞ്ഞു... അവളെന്തോ പറയാൻ വന്നെങ്കിലും പിന്നെ മിണ്ടാതെയവിടെ തന്റെ ഭർത്താവിനെ നോക്കി ഇരുന്നു... തന്റെ ഭാര്യയുടെ മുഖത്തെ ദിവസങ്ങൾക്ക്.. അല്ല, ആഴ്ചകൾക്കു ശേഷം കണ്ട ആ വാത്സല്യഭാവത്തെയോർത്ത് അൻഷുലിന്റെ മനസ്സ് നിറഞ്ഞു... അവളുടെയാ പഴയ മുഖം ഒരു നിമിഷ നേരത്തേക്ക് അവന്റെ മനസ്സിലേക്കോടിയെത്തി തന്റെയുള്ളിലെ സകല സംശയങ്ങളും വിഷമങ്ങളും സങ്കടങ്ങളുമെല്ലാമൊഴുകിപ്പോയി... അവനവളെ നോക്കി ഹൃദയം തുറന്നു ചിരിച്ചു... മനസ് നിറഞ്ഞൊരു ചിരി സ്വാതിയും തന്റെ ഭർത്താവിനു സമ്മാനിച്ചു... എന്നിട്ടു പറഞ്ഞു... സ്വാതി: "ഇതാ നിങ്ങളുടെ മരുന്ന്... ഡോക്ടർ രാവിലെ എഴുതിയ പുതിയ മരുന്നും വാങ്ങിയിട്ടുണ്ട്.. ഇതെല്ലാമകത്തു കൊണ്ടു വെക്ക്... അതോ ഞാൻ കൊണ്ടു വെക്കണോ..?" അൻഷുൽ സന്തോഷത്തോടെ ചിരിച്ച് തലയാട്ടിക്കൊണ്ട് പറഞ്ഞു... അൻഷുൽ: "വേണ്ട സ്വാതി.. ഞാൻ കൊണ്ട് വെച്ചോളാം.. നീ ഈ ചൂടിൽ വിയർത്തു ക്ഷീണിച്ചു വന്നതല്ലേ... പോയി അൽപസമയം വിശ്രച്ചോളൂ.." അതും പറഞ്ഞ് നിറഞ്ഞ മനസ്സോടെ തന്റെ വീൽചെയറും ഉരുട്ടി അകത്തേക്കു പോകുന്ന അൻഷുലിനെ സ്വാതിയവിടെ ഒരു നെടുവീർപ്പോടെ

💬 Comments

View all comments