Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 22 [Tony]
അടുക്കളയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ജയരാജിന് അവളുടെ നടത്തത്തിലുള്ള ചെറിയ അസ്വസ്ഥത കാണാൻ പറ്റിയിരുന്നു... ചായ കുടിച്ചു കഴിഞ്ഞ ശേഷം അയാൾ സ്വാതിയോടു ചോദിച്ചു...
ജയരാജ് : ''സ്വാതി, നിനക്ക് ഇപ്പോഴും പുറം വേദനിക്കുന്നുണ്ടോ?.."
ഈ ചോദ്യം സ്വാതിയെയും അൻഷുലിനെയും ഒരുപോലെ അത്ഭുതപ്പെടുത്തി...
അവൾ തന്റെ ഭർത്താവിനേയും പിന്നീട് കാമുകനേയും നോക്കിയിട്ട് പതിയെ മറുപടി പറഞ്ഞു...
സ്വാതി : ''അ... ഉണ്ട്.."
അൻഷുലവളുടെ മുഖത്തേക്കു നോക്കി.. സത്യത്തിൽ ഇങ്ങനെയൊരു അവസരത്തിനു വേണ്ടി അവനും കാത്തിരിക്കുകയായിരുന്നു.. അവനും ശ്രെദ്ധിച്ചിരുന്നു അവൾക്ക് നടക്കാനുള്ള ബുദ്ധിമുട്ട്...
അൻഷുൽ : ''എന്തുണ്ടായി സ്വാതി?.. നിന്റെ നടുവിനെന്തു പറ്റി?.. നല്ല വേദനയുണ്ടോ..? "
അവൾ പെട്ടെന്ന് തന്നെ അതിനുള്ള മറുപടി പറഞ്ഞു...
സ്വാതി : "ഞാൻ ഇന്നലെ രാത്രി ബാത്‌റൂമിൽ വഴുതി വീണു.."
അൻഷുൽ : "എന്താ ഇത് സ്വാതി.. കുറച്ച് ശ്രദ്ധയോടെയൊക്കെ നടന്നു കൂടേ നിനക്ക്?.."
ഇത് കേട്ടപ്പോൾ സ്വാതിക്കൽപ്പം ദേഷ്യം വന്നു... താണ് കള്ളം പറഞ്ഞതാണെങ്കിലും അത് കേട്ടിട്ട് അൻഷുൽ തന്നെ ആശ്വസിപ്പിക്കുന്നതിനു പകരം തന്റെ ശ്രെദ്ധയില്ലായ്മയെയാണ് കുറ്റപ്പെടുത്തുന്നത്... എങ്കിലും അവൾ മറുപടി പറയുന്നതിനു മുന്നേ ഉടൻ തന്നെ അതു കേട്ട് ദേഷ്യം വന്നിരുന്ന ജയരാജ് അൻഷുലിനോട് ആജ്ഞാപിക്കുന്നതു പോലെ പറഞ്ഞു...
ജയരാജ് : "അൻഷുൽ, അവളറിയാതെ വീണതിന് എന്തിനാ വെറുതേ കുറ്റം പറയുന്നത്??.. നീ ഒന്നു അകത്തേക്ക് പോയിട്ട് നിന്റെ കിടപ്പുമുറിയിലെ അലമാരയിൽ നിന്ന് ആ മസാജ് ഓയിൽ ഇങ്ങെടുത്തു കൊണ്ട് വാ.."
ഇത് കേട്ടപ്പോൾ സ്വാതിക്ക് ഒരു ചെറിയ വിഷമം തോന്നി... ജയരാജ് തന്റെ മുന്നിൽ വെച്ച് തന്റെ ഭർത്താവിനെ
💬 Comments
View all comments