0%

Chapter Title : സ്വന്തം കണ്ണേട്ടന് 2 [നിലാമിഴി]

Author : nilamizhi Read All Parts 563

ഒരു നിമിഷം കട്ടിലിൽ തന്നെ ഇരിക്കുകയായിരുന്നു... പുലർച്ചെ കണ്ട സ്വപ്നത്തിലേക്ക് ഒരു നിമിഷം പിന്തിരിഞ്ഞു നടന്നുകൊണ്ട്...
പെട്ടെന്നാണ് മൊബൈൽ ശബ്ദിച്ചത്.. ഞാനൊന്നു ഞെട്ടി.. ചിന്തകളിൽ നിന്നുണർന്നുകൊണ്ട്...

അഫ്സലാണ്..
ഞാൻ പതിയെ ഫോൺ എടുത്ത്കാതോട് ചേർത്തു...

" ആ.. അഫ്സു പറയടാ..."

"നീ ഇന്നും ക്ലാസ്സിന് പോയില്ലേ ഉണ്ണി..."

എടുത്തപാടെ അഫ്സലിന്റെ ചോദ്യം അതായിരുന്നു..

"ഇല്ല.. എനിക്ക് എന്തോ ഒരു വല്ലായ്ക..."

ഞാൻ ഒന്ന് പരുങ്ങികൊണ്ട് തുടർന്നു...

"അല്ല അവിടുത്തെ ചടങ്ങുകൾ എല്ലാം കഴിഞ്ഞില്ലേ...
നീയെന്താ ഇനിയും തിരിക്കാത്തെ... "

ഇല്ല നാളെ ശനിയാഴ്ചയല്ലേ ഇനി ഏതായാലും ഞായറാഴ്ച കഴിഞ്ഞ് വരാം എന്ന് കരുതി.. അഹ് ..ഞാൻ അന്ന് ഓർഡർ ചെയ്ത ഷൂസ് അത് ഇന്ന് ഡെലിവറി ഉണ്ട്.. ക്യാഷ് പേ ചെയ്തതാണ്..നീ അതൊന്ന് വാങ്ങി വെക്കണം..."

അത്രയും പറഞ്ഞു കൊണ്ട് അവൻ ഫോൺ കട്ട് ചെയ്തു.. ഫോൺ ബെഡ്ഡിന്റെ ഒരു ഭാഗത്തേക്ക് വലിച്ചെറിഞ്ഞുകൊണ്ട് ഞാൻ വീണ്ടും ഓർമ്മകളിലേക്ക് മുഴുക്കുകയായിരുന്നു...
കണ്ണേട്ടനുമൊത്തുള്ള സുന്ദര സ്വപ്നങ്ങളുടെ ഒരിക്കലും മായാത്ത ഓർമ്മകളിലേക്ക്...

( തുടരും... )

💬 Comments

View all comments