0%

Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]

Author : വില്ലി Read All Parts 1836
ഞാൻ അതുപറഞ്ഞപ്പോൾ കണ്ണാടിയിൽ നോക്കി തന്നെ എന്റെ ചെയ്തി കണ്ടവൾ ഒന്ന് ചിരിച്ചു... " നിങ്ങടെ സ്നേഹം എനിക്കറിയാവുന്നതല്ലേ ചേച്ചി.... കിച്ചേട്ടനെ കാണുന്ന വരെയെ ഒള്ളു ചേച്ചിടെ ഈ വഴക്കൊക്കെ....  " " പിന്നെ അതു നിന്റെ തോന്നലാ.... ഒരാഴ്ച ആയിട്ട് ഒന്ന് തിരിഞ്ഞു പോലും നോക്കിട്ടില്ല.  എന്നിട്ടു സ്നേഹം ആണ് പോലും....  അങ്ങനെ ഉള്ള സ്നേഹം ഒന്നും ഈ അനുവിന്  വേണ്ട.... " എന്റെ ഉറച്ച വാക്കുകൾ കെട്ടു അവൾ ഒന്ന് അമ്പരന്നു..  തിരിഞ്ഞവളെന്റെ അടുത്ത് കട്ടിലിൽ വന്നിരുന്നു.... " ശെരിക്കും എന്താ ചേച്ചി നിങ്ങൾ തമ്മിൽ പ്രശ്നം.?  ആദ്യമായിട്ടാ ചേച്ചി ഇങ്ങനെ ഒക്കെ കിച്ചേട്ടനെ കുറിച്ച് പറയുന്ന കേൾക്കുന്നെ ....  അല്ലെങ്കിൽ നിങ്ങടെ വഴക്ക് ഇത്രക്കൊന്നും പോകുന്നതല്ലല്ലോ....  കിച്ചുവേട്ടനോട് ചോദിച്ചിട്ട് ഒട്ടു പറയുന്നുമില്ല..... " മറുപടി പറയാൻ കഴിയാതെ ഞാൻ അവളുടെ തോളിലേക്ക് ചെരിഞ്ഞു...  കണ്ണുനീർ അലപം പൊടിഞ്ഞു അവളുടെ ചുരിധാറിനെ നനച്ചു.... " പറ ചേച്ചി...  എന്താ പ്രശ്നം.  നിങ്ങളുടെ സ്നേഹം ഒക്കെ കണ്ടിട്ട് അസൂയ തോന്നിട്ടുണ്ട് പലപ്പോഴും.  എന്നിട്ട് ഇപ്പൊ എന്താ നിങ്ങൾക് പറ്റിയത്... " " എന്നെ കൊണ്ട് ഇനി പറ്റില്ല ചിന്നു..  അയാളുടെ കൂടെ... എന്റെ വാക്കിന് ആ വീട്ടിൽ ഒരു വിലയും ഇല്ല..  എല്ലാം അയാള് പറയും പോലെ തന്നെ നടക്കണം...  എനിക്ക് വയ്യ....  ഇനി... അതെന്താ എനിക്കും ആഗ്രഹങ്ങൾ ഒന്നും ഇല്ലേ ? ... എനിക്ക് ഒന്നും പറയാൻ അനുവാദം ഇല്ലെന്ന് വച്ചാൽ....  " എന്റെ വിഷമങ്ങൾ എല്ലാം ഞാൻ എന്റെ മനസാക്ഷി സൂക്ഷിപ്പ് കാരിയോട് പറഞ്ഞാശ്വസിച്ചു.. " അങ്ങേരുടെ സ്നേഹം മുഴവനും അഭിനയം ആണ്....  എന്റെ ആഗ്രഹങ്ങൾക്ക് വിലയില്ലാത്തിടത് പിന്നെ എന്തിനാ ഞാൻ നിൽക്കുന്നെ..... " " ശ്രീയേച്ചി  ഇതെന്തൊക്കെയാ ഈ പറയണേ.....  എനിക്കൊന്നും
മനസിലാവുനില്ല..... " " ഈ ആണുങ്ങളുടെ സ്നേഹമെല്ലാം പുറമെ മാത്രം ഒള്ളു.  ഉള്ള് വെറും കല്ലാ.... നിനക്കെല്ലാം വഴിയേ മനസിലാവും പെണ്ണെ.... നിനക്ക് എന്റെ ഗതി വരാതിരിക്കട്ടെ.. " എല്ലാം തുറന്നു പറയാൻ മനസ്സ് അനുവദിച്ചില്ല . ഒന്നുമില്ലെങ്കിലും അങ്ങേര്

💬 Comments

View all comments