0%

Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]

Author : വില്ലി Read All Parts 4.1K
വർഷം ഒന്ന് ആവാറായി.. .ചേച്ചി .. " കയറി വന്ന എന്നെ ചേർത്തു പിടിച്ചമ്മ അവർക്കു മറുപടി കൊടുക്കുമ്പോൾ അവരുടെ മുഖം ഒന്നു കറുത്തു.. " എന്നിട്ടു നമ്മളെ ഒന്നും അറിയിച്ചില്ലല്ലോ ശ്യാമളെ നീയ് .....  എന്താ  മോളെ ...നീയും ഇനി ന്യൂജെൻ പിള്ളേരെ പോലെ ചാടി പോയത് വല്ലതും ആണോ..  ?  " നേരിട്ട ചമ്മൽ പുറത്തു കാട്ടാതിരിക്കാൻ അവരെന്നെ നന്നായി ഒന്നു കളിയാക്കി.. ആ മാനസികാവസ്ഥയിൽ എനിക്കതത്ര ബോധിക്കുന്നതായിരുന്നില്ല. " എന്റെ  അടുത്ത കല്യാണതിനു വിളിക്കാം അമ്മായി..ഉടനെ ഉണ്ടാകും ..  അതു വരെ അമ്മായി ഉണ്ടായിരുന്ന മതി ട്ടോ...  ഏതായാലും ആ പറഞ്ഞാ ആലോചന കളയണ്ടാ.. വീട്ടിൽ ഒരുത്തി വന്നിരിപ്പില്ലേ കെട്ട്യോനെ വേണ്ടാന്നും പറഞ്ഞു..... നിങ്ങടെ മോൾ.. ആവശ്യം വരും.... " അമ്മയുടെയും അവരുടെയും കണ്ണുകൾ ഒരുമിച്ചു മിഴിച്ചു വരുന്നുന്നത് ഞാൻ  കണ്ടു....ആ.തള്ളയുടെ മുഖത്തു നോക്കി അത്രയും പറഞ്ഞപ്പോൾ ആണ് മനസിനൊരാശ്വാസം തോന്നിയത്..  മുതിർന്നവരോട് അഹങ്കാരം പറഞ്ഞത് കൊണ്ടാകാം കൈയിൽ ഒരു പിച്ചും തന്നു കുഞ്ഞേച്ചി വേഗത്തിൽ എന്നെയും വലിച്ചു കൊണ്ട് ചിന്നുവിന്റെ മുറിയിലേക്ക് നടന്നു.... " വന്നു വന്നു നാവിനെല്ലില്ലാണ്ടായിട്ടുണ്ട് പെണ്ണിന്... " " പിന്നെ അവര് പറഞ്ഞത് കേട്ടില്ലേ.  ഞാൻ വേലി ചാടിയതാണോ എന്ന്?  വൃത്തികെട്ട തള്ള...  ഞാൻ കുഞ്ഞേച്ചിയോട് പറഞ്ഞതല്ലേ ഞാൻ വീട്ടിലിരുന്നോളാമെന്നു..... " പിന്നെ കുഞ്ഞേച്ചി ഒന്നും മിണ്ടിയില്ല.... മുറിയുടെ കതകു തുറന്നകത്തേക്കു കയറി. " നിന്റെ കൂട്ടുകാരൊക്ക പോയോ...  " മുറിയിൽ ഒറ്റക്കിരിക്കുന്ന ചിന്നുവിനെ കണ്ട് കുഞ്ഞേച്ചി ചോദിച്ചു.. " അവരൊക്കെ എപ്പോഴേ പോയി.... നാളെ വരും....

💬 Comments

View all comments