0%

Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]

Author : വില്ലി Read All Parts 4.1K
കിച്ചേട്ടാ......  പ്ളീസ്  ... " " കിചേട്ടനോ.....  എടീ...  എഴുന്നേറ്റു മാറിക്കെ .... " എന്നെ തള്ളി  കട്ടിലിൽ നിന്നു ആരോ താഴെക്ക് ഇട്ടപ്പോളാണ് കൂടെ ഉണ്ടായിരുന്നത് കുഞ്ഞേച്ചി ആണെന്ന ബോധം എനിക്ക്  വന്നത്... " വഴക്കും വക്കാണവും ആണേലും സ്വപ്നത്തിൽ പോലും അവനില്ലാതെ പറ്റില്ല പെണ്ണിന്.. അല്ലെ.. " കുഞ്ഞേച്ചിയുടെ കളിയാക്കലേറ്റു വാങ്ങി തലയും ചൊരിഞ്ഞു ചെറിയൊരു ചമ്മലോടെ ഞാൻ എഴുന്നേറ്റു..... " വാ പോകാം ....  അവിടെ ചിന്നു ഒറ്റക്കല്ലേ ഒള്ളു... " " അവളവിടെ ഒറ്റക്കൊന്നും അല്ല..  കല്യാണപ്പെണ്ണിനെ കാണാൻ കൂട്ടുകാരികൾ ഒക്കെ വന്നിട്ടുണ്ട്.. " " എന്നുകരുതി.. നമ്മുടെ വാല് പോലെ  നടന്ന പെണ്ണല്ലേ അവൾ... അവളുടെ കല്യാണത്തിന് നമ്മൾ കൂടെ കാണണ്ടേ.. എപ്പോളും...  നീ വാ പെണ്ണെ.... " " ഞനില്ല കുഞ്ഞേച്ചി..  അവിടെ ചെന്നാൽ എനിക്ക് വട്ടു പിടിക്കും. കിച്ചേട്ടൻ വന്നില്ലേന്ന് ചോദിച്ചു ഉള്ള സമാധാനോം കൂടി കളയും അവറ്റകൾ.... " " അതൊക്കെ ഞാൻ നോക്കി കൊള്ളാം നീ വാ... " ചേച്ചി എന്നെയും വലിച്ചു കൊണ്ട് വീണ്ടും കല്യാണ വീട്ടിലേക്കു നടന്നു . മനസ്സില്ല മനസ്സോടെയാണ് കല്യാണ വീടിന്റെ പടികൾ ഞാൻ കയറി.... " ചിന്നുവിന്റെ  കല്യാണം വരെ ആയി.  നമുടെ  അനുശ്രീക്ക് നല്ല  ഒരു ചെക്കനെ നോക്കണ്ടേ ശ്യാമളെ.  എന്റെ അടുത്തൊരു നല്ല ചെക്കൻ ഉണ്ട്..നമുക്കൊന്ന് ആലോചിച്ചാലോ .. " കയറി ചെന്നതു  അമ്മയോട് കുശലം പറയുന്ന അകന്ന ബന്ധുവിന്റെ മുന്നിലേക്കാണ്... അതും നല്ല അടിപൊളി കുശലം. ... " അതിനിവളുടെ കല്ല്യണം കഴിഞ്ഞിട്ട്

💬 Comments

View all comments