0%

Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]

Author : വില്ലി Read All Parts 4.1K
അകന്ന ബന്ധുവിന്റെ സഹായം കൊണ്ട് പഠിച്ചു ടൗണിൽ ചെറിയൊരു കടമുറി വാടകക്കെടുത്തു ഇപ്പോൾ  ഗിഫ്റ്റ് ഷോപ്പ്  നോക്കി നടത്തുന്നു. അന്ന് ഒരാഴ്ചയോളം ആളും കൂട്ടുകാരനും ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു..  ഉണ്ടായിരുന്ന അത്ര ദിവസം കൊണ്ട് തന്നെ എല്ലാവരുടെയും മനസ്സിൽ പുള്ളി ഇടം പിടിച്ചിരുന്നു...  എന്റെയും. ! അങ്ങനെ ഒരു നല്ല ചെക്കനെ വിട്ടു കളയുന്നതിൽ ഉള്ള വിഷമം കൊണ്ടൊന്നും അല്ല അങ്ങനെ ഒരു ചെക്കനെ വേറെ ഒരുത്തിക്കും കിട്ടാതിരിക്കാൻ ഉള്ള കുശുമ്പ് കൊണ്ട് തന്നെ  ആണ് കിച്ചുവേട്ടനെ  തേടി കണ്ടു പിടിച്ചു ഞാൻ പ്രൊപ്പോസ് ചെയ്തത്.....  പിന്നെ ഞങ്ങളുടെ ദിവസങ്ങൾ ആയിരുന്നു.  സന്ദോഷത്തിന്റെ ദിനങ്ങൾ.....  കിച്ചുവേട്ടനെന്നെ സ്നേഹത്തിന്റെ നെറുകയിൽ എത്തിച്ചു...അതുവരെ കിട്ടാത്ത എന്തൊക്കെയോ ആരൊക്കെയോ ആവുകയയിരുന്നു പിന്നീട് കിച്ചുവേട്ടൻ എനിക്ക്.....  ഒടുവിൽ എല്ലാം വീട്ടിലറിഞ്ഞപ്പോൾ ഒരു അനാഥ ചെറുക്കന് എന്നെ കെട്ടിച്ചു കൊടുക്കില്ലെന്ന് അമ്മാവന് ആയിരുന്നു അന്ന് കട്ടായം പറഞ്ഞത്. അനാഥ ചെക്കനെ കെട്ടിയാൽ അമ്മായിയമ്മ പോരുണ്ടാവില്ലെന്ന കുഞ്ഞേച്ചിയുടെ അനുഭവിച്ചറിഞ്ഞ സത്യവും ഇഷ്ടപ്പെട്ട ചെക്കന്റെ കൂടെ ജീവിക്കാൻ ഉള്ള അമ്മയുടെ മൗന സമ്മതവും കൂടി ആയപ്പോൾ ഞാൻ കിച്ചേട്ടന്റെ  കൂടെ ഇറങ്ങി പോയി.....  അന്ന് മുതൽ ഒരു കുറവും വരുത്താതെ എന്നെ നോക്കി അയാൾ  .....  എല്ലാവരും ഉണ്ടായിരുന്ന എനിക്ക് എന്റെ കിച്ചുവേട്ടൻ  മാത്രം ആണ് ലോകം എന്ന അവസ്ഥയിൽ കൊണ്ടെത്തിച്ചു.....തെണ്ടി !  എന്നും രാത്രി കിച്ചേട്ടന്റെ  നെഞ്ചിൽ തല ചേർത്തുറങ്ങുന്ന സുഖം ഒന്ന് വേറെ തന്നെ ആയിരുന്നു...  .....
" എടീ....  പെണ്ണെ...  എഴുന്നേറ്റെ...  എന്ന കിടപ്പാ ഇത്....  എഴുന്നേൽക്കു..... " " ഇത്തിരി നേരം കൂടി

💬 Comments

View all comments