Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]
ചിന്നുവിന്റെ മുറിയിലേക്ക് ഓടി.. മേശപ്പുറത്തിരുന്ന ഫോൺ എടുത്തു നോക്കി ഇല്ല.. കാൾ ഒന്നും വന്നിട്ടില്ല .. പിന്നെ ഈ മനുഷ്യൻ എവിടെ പോയികിടക്കുകയാണോ എന്തോ .? " എന്റെ ദേവി ഒന്നും വരുത്തരുതേ..... "
മനസ്സിൽ ഉള്ളുരുകി പ്രാർഥിച്ചു കിച്ചുവേട്ടന്റെ നമ്പർ എടുത്തു ഡയൽ ചെയ്തു......
" ചേച്ചി ദേ കിച്ചുവേട്ടൻ വന്നു...... "
മുറിയുടെ വാതിൽക്കൽ എത്തി ചിന്നു വിളിച്ചു പറഞ്ഞപ്പോൾ ആണ് പോയ ജീവൻ തിരിച്ചു കിട്ടിയത്... അവളതും വിളിച്ചു പറഞ്ഞു താഴേക്കോടി.... ഞാൻ നേരെ ബാൽക്കണിയിലേക്കും.....
മുറ്റത്തു കാർ വന്നു നിർത്തിയിട്ടുണ്ട് .... " ഹോ... " അറിയാതെ ഒരു ദീർഘ നിശ്വാസം എന്നിൽ നിന്നുയർന്നു .....
" എവിടെ പോയി കിടക്കുവായിരുന്നോ എന്തോ .. മനുഷ്യനെ വെറുതെ തീ തീറ്റിക്കാൻ ...പട്ടി.... തെണ്ടി..ചെറ്റ.... .. എങ്കിലും ആ ഫോൺ ഒന്ന് എടുത്താൽ എന്താ അങ്ങേർക്കു..... ഉള്ള ജീവനും കൂടി പോയി ...ഇങ്ങോട്ടു വരട്ടെ ഇതിനുള്ളത് കൂടി ഞാൻ തരുന്നുണ്ട്... പണ്ടാരം... "
മനസ്സിൽ തോന്നിയ എല്ലാ ചീത്തവാക്കുകളത്രയും ഞാനാ ബാൽക്കണിയിൽ നിന്നു തന്നെ അയാളെ വിളിച്ചു . ഉറക്കെ .. ഇല്ലെങ്കിൽ ഒരു സമാധാനം ഉണ്ടാവില്ല എനിക്ക്... കണ്ണുനീർ പൊടിഞ്ഞു വന്ന കണ്ണ് തുടച്ചു ഞാൻ ചുറ്റും നോക്കി. അടുത്തെങ്ങും ആരും ഇല്ലെന്ന ധൈര്യത്തിൽ അല്പം ഉച്ചത്തിൽ തന്നെ ആണ് എല്ലാം ഞാൻ വിളിച്ചു പറഞ്ഞതു തന്നെ..അതു ആരും കേട്ടില്ലെന്നു അറിഞ്ഞപ്പോൾ തന്നെ ഒരു സമാധാനം...
നോക്കുമ്പോൾ . ചിന്നു ഓടി ഇറങ്ങി അങ്ങേരുടെ അടുത്തേക്ക് ചെല്ലുന്നുണ്ട്. പിറകെ കുഞ്ഞേച്ചിയും..
" ഓടി ചെല്ല്... താലപ്പൊലിയും നിലവിളക്കും എല്ലാം കൊണ്ട് ചെല്ല്.. തമ്പുരാനെഴുന്നള്ളാൻ..... ഹും "
കുറച്ചു മുൻപുണ്ടായ സങ്കടവും ദേഷ്യവും എല്ലാം അടക്കി ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .. പെട്ടന്ന് അടുത്ത് നിന്നു ആരുടെയോ അടക്കി പിടിച്ച ഒരു ചിരി ഉയരുന്നത് കേട്ടു വേഗത്തിൽ ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി...
" ദൈവമേ ഉള്ള മാനവും കാറ്റിൽ പറന്നല്ലോ... "
ചിന്തിച്ചു ചുറ്റും നോക്കിയിട്ടും പക്ഷെ ആരെയും ഞാൻ കണ്ടില്ല...
"
💬 Comments
View all comments