Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]
ഭാഗ്യം.. "
എങ്കിലും ഞാൻ ആ ചിരി ശെരിക്കും കേട്ടതാണല്ലോ എന്ന് ഓർത്തു പുകഞ്ഞ തല ചൊറിയാൻ കൈ ഉയർത്തിയപ്പോളാണ് കാര്യം മനസിലായത്.. കിച്ചുവേട്ടന് ഡയൽ ചെയ്ത കാൾ കട്ട് ചെയ്യാൻ മറന്നിരുന്നു.കാൾ അറ്റന്റ് ചെയ്തു ഞാൻ പറഞ്ഞതെല്ലാം അങ്ങേര് കേട്ടതിന്റെ ചിരിയാണ് അതെന്നു തിരിച്ചറിഞ്ഞ ആ നിമിഷം നിന്ന നിൽപ്പിൽ ഭൂമിയിലേക്ക് താണ് പോയിരുന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി ....
" അയ്യേ നാണക്കേട്... "
ചമ്മിയ മുഖം മറക്കാനാവാതെ ഞാൻ നിന്നുരുകി പോയി... ഫോൺ ഓഫ് ആക്കി ബാൽക്കണിയിൽ നിന്നും ഓടി ഞാൻ കതകിനു പിന്നിലേക്ക് ഒളിച്ചു....
" കോപ്പ്.. എല്ലാം അങ്ങേരു കേട്ടു കാണും..... ഉണ്ടായിരുന്ന വില കൂടി പോയി കിട്ടി .. ച്ചെ.... കാൾ കട്ട് ചെയ്യാൻ മാത്രം ഓർക്കാഞ്ഞത് എന്താണോ ? ഞാൻ എന്താ അത്രക്ക് പൊട്ടി ആണോ? "
ചെയ്ത മണ്ടത്തരത്തിനു
എന്നെത്തന്നെ സ്വയം പഴിച്ചു തലയ്ക്കു ഒരു കിഴുക്കും കൊടുത്തു കതകിനിയിലോടെ ഞാൻ പതിയെ തല പുറത്തേക്കിട്ടു മുറ്റത്തേക്ക് കണ്ണോടിച്ചു....
ചിന്നു ഓടി ചെന്ന് പുള്ളിയെ കെട്ടിപ്പിടിക്കുന്നുണ്ട്. അങ്ങേരാണെങ്കിൽ ചിന്നുവിനെ എടുത്ത് ഒന്ന് വട്ടം കറക്കി അവളെ നിലത്തേക്ക് നിർത്തി....
" ഹും... ഒരു പെങ്ങള് സ്നേഹം, നമ്മളോടൊന്നും ഒരു സ്നേഹവും ഇല്ല... ഇല്ലെങ്കിൽ വന്ന ഉടനെ എന്നെ കാണാൻ അല്ലെ വരണ്ടേ..? കെട്ട്യോൻ ആണ് പോലും...... "
മനസിലൊരൊന്നു ഓർത്തു ഞാൻ കിറികോട്ടി ...
മുറ്റത്തു നിന്നു കിച്ചുവേട്ടനെ ചിന്നു വലിച്ചു അകത്തേക്ക് കയറ്റി.
ഇരുട്ടിൽ നിന്നു വെളിച്ചത്തിലേയ്ക്കു എത്തിയ കിച്ചുവേട്ടനെ കണ്ടു ഞാൻ ഞെട്ടി . ആഹ് താടി... ! മുഖത്തു ഉണ്ടായിരുന്ന ആ വൃത്തികേടിപ്പോൾ കാണാനില്ല .. ഞാൻ ഒരു നൂറു തവണ പറഞ്ഞിട്ടുണ്ട് അതൊന്നു നീളം കുറച്ചു അല്പം വൃത്തിയായിട്ട് നടക്കാൻ. കേട്ടഭാവം നടിച്ചിട്ടില്ല. എന്നിട്ടിപ്പോൾ ആര് പറഞ്ഞിട്ടാണോ എന്തോ ഇങ്ങനെ...? അതും ക്ലീൻ ഷേവ്... " ഏതോ പെണ്ണ് പറഞ്ഞിട്ട് തന്നെയാ.... എന്റെ കെട്ട്യോൻ വഴി പിഴച്ചു പോയൊ ദൈവമേ.... " ആ നിമിഷം ചെകുത്താൻ കുഞ്ഞു മനസിന്
💬 Comments
View all comments