0%

Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]

Author : വില്ലി Read All Parts 1840
അകത്തെവിടെയോ ഇരുന്നു പറഞ്ഞതെന്റെ കാതിൽ മുഴങ്ങി... " ആയിരിക്കും ഏതോ പെണ്ണ് തന്നെ ആണ്.  അതും ക്ലീൻ ഷേവ് ചെയ്യാൻ മാത്രം ഏത് പെണ്ണും ആയിട്ടാണോ  ഇങ്ങേർക്ക് ബന്ധം...?  വെറുതെ അല്ല ഒരാഴ്ചയായിട്ടുമെന്നെ തിരിഞ്ഞു കൂടി നോക്കാത്തത്..... " ചെകുത്താൻ കുഞ്ഞിനെ സപ്പോർട്ട് ചെയ്യാൻ പോന്നതായിരുന്നു എന്റെ ചിന്തകളും....  എന്റെ മുഖത്തേക്ക് സങ്കടവും അസൂയയും വിഷമവും ഒന്നിച്ചു ഇരച്ചു കയറി...
പക്ഷേ ആ വൃത്തികേട് മാറിയപ്പോൾ ഇത്തിരി മെന ആയിട്ടുണ്ട്.  ചുള്ളൻ ആയിട്ടുണ്ട്...  പണ്ടത്തെ എന്റെ കിച്ചുവേട്ടൻ.. ആയിട്ടുണ്ട്....  " മനസ്സറിയാത്ത മന്ദ്രിച്ചു.  അറിയാതെ തന്നേ ആ സൗന്ദര്യം  ഒരു നിമിഷം  അങ്ങനെ ആസ്വദിച്ചു നിന്നു പോയി... പെട്ടന്നാണ് ചിന്നു ബാൽകണിയിലേക്ക്‌ കൈ ചൂണ്ടി എന്തോ പറഞ്ഞത്..  ഞാൻ വേഗം തന്നെ അകത്തേക്ക് വലിഞ്ഞു..  എന്നെ കുറിച്ചാവാം അവർ പറഞ്ഞതെന്ന് ഞാൻ ഊഹിച്ചു.." അയ്യോ ..... " തലയും കുനിച്ചവര് കാണാതെ ഞാൻ പതിയെ ചിന്നുവിന്റെ മുറിയിലേക്ക് നടന്നു. " ആ പെണ്ണിപ്പോൾ അയാളേം വിളിച്ചോണ്ട് വരും ഇങ്ങോട്ടു...  എനിക്ക് അയാളെ കാണണ്ടാ...  എനിക്ക് ദേഷ്യമാ.....  ഇങ്ങോട്ടു വരട്ടെ എന്നോട് മിണ്ടാനായിട്ടു..  മൈൻഡ് പോലും ചെയ്യില്ല ഞാൻ.  നോക്കിക്കോ.... " മനസ്സിൽ ഉറച്ച തീരുമാനം എടുത്താണ് കട്ടിലിലേക്ക് ഇരുന്നത്... പ്രതീക്ഷിച്ചത് പോലെ ചിന്നു അയാളേം കൊണ്ട് മുറിയിലേക്ക് തന്നെ ആണ് വന്നത്...  അവരോട് ചിരിച്ചു കളിച്ചു  കയറി വന്ന അയാളോട് ആദ്യം തോന്നിയത് ദേഷ്യം ആണ്.  പക്ഷെ ആ മുഖത്തേക്ക് നോക്കിയാ എന്റെ മനസ്സ് പതറി പോകുന്നത് പോലെ തോന്നി....  ആ പഴയ ഓമനത്വം തിരിച്ചു കിട്ടിയ  കിച്ചുവേട്ടന്റെ മുഖത്തേക്ക് നോക്കാതിരിക്കാൻ എനിക്ക് ആയില്ല... എന്തൊക്കെയോ ഒളിപ്പിച്ചു വച്ചതു പോലെ ഉള്ള ആ ചിരി കൂടി ആയപ്പോൾ എന്റെ പാതി ശൗര്യം എവിടെയോ ഒലിച്ചു പോയത് പോലെ... "  ഇല്ല ഞാൻ തളരില്ല..  ' എന്നു മനസ്സിൽ നൂറു തവണ പറഞ്ഞു ഞാനാ മുഖത്തു നിന്നു കണ്ണ് തിരിച്ചു..  എപ്പോഴും എന്നെ മെരുക്കാൻ ഉപയോഗിക്കുന്ന കിച്ചുവേട്ടന്റെ  ഒരു ആയുധമാണാ പുഞ്ചിരി... " ഇതിലൊന്നും ഈ അനുശ്രീ  വീഴില്ല മോനെ....

💬 Comments

View all comments