Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]
"
എന്ന് ഞാൻ മനസ്സിൽ പറഞ്ഞു ചിരിച്ചു...
ഒരാഴ്ചയായി ഞാനിവിടെ വന്നിട്ട് ഒന്ന് തിരിഞ്ഞു പോലും നോക്കാത്ത ദുഷ്ടൻ ..... അയാളെ മനസ്സിൽ അറിയാവുന്ന ചീത്തയും വിളിച്ചു വീണ്ടും മനസ്സിൽ അയാളോടുള്ള വെറുപ്പിലുളവാക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു... ചിന്നുവിനോടും കുഞ്ഞേച്ചിയോടും സംസാരിക്കുന്നതിനിടയിൽ എന്നെ അങ്ങേരു പാളി നോക്കുന്നുണ്ടായിരുന്നു..
" ഇയ്യാളീ കണ്ണിനകത്തു വല്ലതും വച്ചിട്ടുണ്ടോ....? നോക്കുമ്പോൾ തന്നെ എനിക്ക് എന്തോ വല്ലാതാവുന്നു.... വൃത്തികെട്ടവൻ ..... നോക്കുന്ന കണ്ടില്ലേ..... "
ആ മുഖം കാണാതിരിക്കാൻ ആയി ഞാൻ തിരിഞ്ഞു നിന്നു...
"ഹും ഇവിടെ ഒരുത്തി വഴക്കും ഉണ്ടാക്കി വീട്ടിൽ നിന്നും വന്നു നിൽക്കുവാ. എന്നിട്ട് നമ്മളെ ഒന്ന് മൈൻഡ് കൂടി ചെയ്യുന്നു കൂടി ഇല്ല........ എന്റെ ദേവി..... "
എനിക്ക് നല്ലത് പോലെ ദേഷ്യം ഇരച്ചു കയറുന്നുണ്ടായിരുന്നു..... എന്തോ അയാളുടെ സാമിപ്യം എന്നെ വല്ലാതെയാക്കുന്നത് പോലെ.. തോന്നി..
" എന്റെ പൊന്നു കിച്ചു.. ദേ അതിനെ കൂടി ഒന്ന് ഗൗനിക്കട്ടോ... ഇല്ലെങ്കിൽ പിന്നെ അതു മതി..... രാവിലെ തുടങ്ങിയതാ നിന്നേം ചീത്ത വിളിച്ചോണ്ട് നടക്കാൻ ..... "
"ഈ കുഞ്ഞേച്ചിക് എന്താ... വെറുതെ മനുഷ്യനെ നാണം കെടുത്താനായിട്ടു ." . മനസ്സിൽ ഞാൻ ചിന്തിച്ചു... . ആ നിമിഷം എല്ലാം മനസ്സിൽ പറയ്യാനെ എനിക്ക് കഴിഞ്ഞുള്ളു... തിരിഞ്ഞവരെ ഒന്നു നോക്കാൻ ഉള്ള ശേഷി നഷ്ടപ്പെട്ടത് പോലെ.....
" അല്ല നിങ്ങൾ എന്തിനാ ശെരിക്കും വഴക്കുണ്ടാക്കിയെ? എന്തോ വലിയ കാര്യമാണെന്ന് മാത്രെ എന്നോട് പറഞ്ഞോളു...... "
ചിന്നുവിന്റെ ശബ്ദം.
" അതെ . നീ വിളിച്ചില്ല മിണ്ടിയില്ല എന്നൊക്കെ ആയിരുന്നു പരാതി.... "
" എന്റെ കുഞ്ഞേച്ചി... ഞാൻ വിളിക്കഞ്ഞിട്ടൊന്നും അല്ല. ഇവൾ ഫോൺ ഓഫ് ചെയ്തു വച്ചിരിക്ക ആയിരുന്നു.. എത്ര തവണ വിളിച്ചെന്നറിയുവോ ഞാൻ..... "
" അയ്യോ വലിയ കാര്യമായി പോയി... എന്നോട് വഴക്കുണ്ടാക്കിട്ടല്ലേ.... സഹിച്ചോ.... "
കിച്ചേട്ടനുള്ള മറുപടി എന്നവണ്ണം ആരും കേൾക്കാതെ പിറുപിറുത്തു ഞാൻ ചുണ്ടുകൾ കൊണ്ട് ഗോഷ്ടി കാട്ടി....
" ആഹാ എന്നിട്ടാണോ ഈ പെണ്ണ് എന്നോട് പരാതി പറഞ്ഞത്....? ഇത് നല്ല കൂത്ത്...
💬 Comments
View all comments