0%

Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]

Author : വില്ലി Read All Parts 1842
" ഇനിയും ഇവിടെ നിന്നാൽ എല്ലാം കൂടെ എന്നെ നാണം കെടുത്തുമെന്നു എനിക്ക് നല്ല ബോധ്യം ഉണ്ടായിരുന്നത് കൊണ്ട് ഞാൻ അവരെ തട്ടി മാറ്റി പുറത്തേക്കു നടക്കാൻ തുനിഞ്ഞു.." നീ ഇതെവിടെ പോകുവാ? . " കുഞ്ഞേച്ചി എന്റെ കയ്യിൽ പിടിച്ചു നിർത്തി ചോദിച്ചു.. " എനിക്ക് അപ്പുറത് പണി ഉണ്ട്..  നിങ്ങളെല്ലാവരും വർത്തമാനം പറഞ്ഞിരിക്കു....ഞാൻ പോകുവാ . " കുഞ്ഞേച്ചിയുടെ പിടി വിട്ടു ഞാൻ മുറിയുടെ പുറത്തേക്കു നടന്നു... " ഹും .  അയാളുടെ ഒരു ചിരിയും കളിയും...അതും കൊണ്ട് .ഇങ്ങു വരട്ടെ കാട്ടികൊടുക്കുന്നുണ്ട് ഈ അനുശ്രീ ആരാന്ന്... " പകുതി നടന്നു എത്തി തിരിഞ്ഞു നോക്കിയിട്ടും അവരെ ആരെയും പുറത്തേക്കു കണ്ടില്ല. ഇനി എന്റെ കുറ്റം വല്ലതും പറയുന്നതാണോ?  ശബ്ദം ഉണ്ടാക്കാതെ ഞാൻ ആ മുറിയുടെ മുന്നിലേക്ക് നടന്നു വാതിലിനോട് ചേർന്ന് നിന്നു കാത് കൂർപ്പിച്ചു. "കുഞ്ഞേച്ചി ഏട്ടൻ എവിടെ?  " കിച്ചുവേട്ടന്റെ ശബ്ദം. " അപ്പുറത്ത് ഉണ്ടെടാ....  രാവിലെ മുതൽ ഏട്ടൻ  നിന്നെ അന്ന്വേഷിക്കുന്നുണ്ടായിരുന്നു...  " " പിന്നെ നിങ്ങടെ കെട്ട്യോൻ അന്ന്വേക്ഷിക്കുന്നത് സ്നേഹം കൊണ്ടൊന്നും അല്ലല്ലോ...  വെള്ളമടിക്കാൻ കമ്പനിക്ക് അല്ലെ...  " കുഞ്ഞേച്ചിക്കുള്ള മറപടിയായി  ഞാൻ മനസ്സിൽ  പറഞ്ഞു പഴിച്ചു. ... " ഏതായാലും ആ മീശയും താടിയും ഒക്കെ കളഞ്ഞപ്പോൾ സുന്ദരൻ ആയിട്ടുണ്ട്..അല്ലെ ചിന്നു....? ... " വീണ്ടും കുഞ്ഞേച്ചിയുടെ ശബ്ദം. " ഈ കുഞ്ഞേച്ചിക്കെന്ന...കുഞ്ഞേച്ചിക്ക്  കുഞ്ഞേച്ചിടെ കെട്ട്യോന്റെ സൗന്ദര്യം നോക്കിയാൽ പോരെ.  കിച്ചുവേട്ടനെ നോക്കാൻ ഇവിടെ ഞാനില്ലേ... ? "അവർക്ക് മറുപടി കൊടുത്തില്ലെങ്കിൽ മനസ്സമാധാനം കിട്ടില്ല..... ഒരുതരം തരിപ്പ് ദേഹമാസകലം ഇരച്ചു കയറുന്ന പോലെ... " അതെ എന്റെ കഴിവാണ്....  താടീം മുടീം ഒക്കെ വടിച്ചല്ലാതെ ഇങ്ങോട്ടു വന്നാൽ കല്യാണത്തിന് കൂട്ടില്ലെന്ന് ഞാൻ പറഞ്ഞു...അതാണ്‌... . " അതും പറഞ്ഞു ചിന്നു ഒന്ന് ചിരിച്ചു.  അപ്പോൾ ആണ് എനിക്ക് ഒന്ന് സമാദാനം ആയതു..  വേറെ പെണ്ണിന് വേണ്ടി അല്ലല്ലോ ചിന്നു പറഞ്ഞിട്ടല്ലേ....  " ആശ്വാസം ആയി... " അറിയതെ കൈകൾ നെഞ്ചിൽ വച്ചു ഞാൻ പറഞ്ഞു. " ഏതായാലും ചുള്ളൻ

💬 Comments

View all comments