0%

Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]

Author : വില്ലി Read All Parts 4.1K
പറന്നല്ലോ...  " ചിന്തിച്ചു ചുറ്റും നോക്കിയിട്ടും  പക്ഷെ ആരെയും ഞാൻ കണ്ടില്ല... " ഭാഗ്യം.. " എങ്കിലും ഞാൻ ആ ചിരി ശെരിക്കും കേട്ടതാണല്ലോ എന്ന് ഓർത്തു പുകഞ്ഞ തല ചൊറിയാൻ കൈ ഉയർത്തിയപ്പോളാണ് കാര്യം മനസിലായത്..  കിച്ചുവേട്ടന് ഡയൽ ചെയ്ത കാൾ കട്ട്‌ ചെയ്യാൻ മറന്നിരുന്നു.കാൾ അറ്റന്റ് ചെയ്തു ഞാൻ പറഞ്ഞതെല്ലാം അങ്ങേര്  കേട്ടതിന്റെ ചിരിയാണ് അതെന്നു  തിരിച്ചറിഞ്ഞ ആ നിമിഷം   നിന്ന നിൽപ്പിൽ ഭൂമിയിലേക്ക് താണ്‌ പോയിരുന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി .... "  അയ്യേ നാണക്കേട്... " ചമ്മിയ മുഖം മറക്കാനാവാതെ  ഞാൻ നിന്നുരുകി പോയി...  ഫോൺ ഓഫ്‌ ആക്കി ബാൽക്കണിയിൽ നിന്നും ഓടി ഞാൻ കതകിനു പിന്നിലേക്ക് ഒളിച്ചു.... " കോപ്പ്..  എല്ലാം അങ്ങേരു കേട്ടു കാണും.....  ഉണ്ടായിരുന്ന വില കൂടി പോയി കിട്ടി ..  ച്ചെ....  കാൾ കട്ട്‌ ചെയ്യാൻ മാത്രം ഓർക്കാഞ്ഞത് എന്താണോ ?  ഞാൻ എന്താ അത്രക്ക് പൊട്ടി ആണോ?  " ചെയ്ത മണ്ടത്തരത്തിനു എന്നെത്തന്നെ സ്വയം പഴിച്ചു തലയ്ക്കു  ഒരു കിഴുക്കും കൊടുത്തു കതകിനിയിലോടെ ഞാൻ പതിയെ തല പുറത്തേക്കിട്ടു മുറ്റത്തേക്ക് കണ്ണോടിച്ചു.... ചിന്നു ഓടി ചെന്ന് പുള്ളിയെ കെട്ടിപ്പിടിക്കുന്നുണ്ട്. അങ്ങേരാണെങ്കിൽ  ചിന്നുവിനെ എടുത്ത് ഒന്ന് വട്ടം കറക്കി അവളെ നിലത്തേക്ക് നിർത്തി.... " ഹും...  ഒരു പെങ്ങള് സ്നേഹം,  നമ്മളോടൊന്നും ഒരു സ്നേഹവും ഇല്ല... ഇല്ലെങ്കിൽ വന്ന ഉടനെ എന്നെ കാണാൻ അല്ലെ വരണ്ടേ..?  കെട്ട്യോൻ ആണ് പോലും...... " മനസിലൊരൊന്നു ഓർത്തു ഞാൻ കിറികോട്ടി  ... മുറ്റത്തു നിന്നു കിച്ചുവേട്ടനെ

💬 Comments

View all comments