Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]
ചിന്നു വലിച്ചു അകത്തേക്ക് കയറ്റി.
ഇരുട്ടിൽ നിന്നു വെളിച്ചത്തിലേയ്ക്കു എത്തിയ കിച്ചുവേട്ടനെ കണ്ടു ഞാൻ ഞെട്ടി . ആഹ് താടി... ! മുഖത്തു ഉണ്ടായിരുന്ന ആ വൃത്തികേടിപ്പോൾ കാണാനില്ല .. ഞാൻ ഒരു നൂറു തവണ പറഞ്ഞിട്ടുണ്ട് അതൊന്നു നീളം കുറച്ചു അല്പം വൃത്തിയായിട്ട് നടക്കാൻ. കേട്ടഭാവം നടിച്ചിട്ടില്ല. എന്നിട്ടിപ്പോൾ ആര് പറഞ്ഞിട്ടാണോ എന്തോ ഇങ്ങനെ...? അതും ക്ലീൻ ഷേവ്... " ഏതോ പെണ്ണ് പറഞ്ഞിട്ട് തന്നെയാ.... എന്റെ കെട്ട്യോൻ വഴി പിഴച്ചു പോയൊ ദൈവമേ.... " ആ നിമിഷം ചെകുത്താൻ കുഞ്ഞു മനസിന് അകത്തെവിടെയോ ഇരുന്നു പറഞ്ഞതെന്റെ കാതിൽ മുഴങ്ങി...
" ആയിരിക്കും ഏതോ പെണ്ണ് തന്നെ ആണ്. അതും ക്ലീൻ ഷേവ് ചെയ്യാൻ മാത്രം ഏത് പെണ്ണും ആയിട്ടാണോ ഇങ്ങേർക്ക് ബന്ധം...? വെറുതെ അല്ല ഒരാഴ്ചയായിട്ടുമെന്നെ തിരിഞ്ഞു കൂടി നോക്കാത്തത്..... "
ചെകുത്താൻ കുഞ്ഞിനെ സപ്പോർട്ട് ചെയ്യാൻ പോന്നതായിരുന്നു എന്റെ ചിന്തകളും.... എന്റെ മുഖത്തേക്ക് സങ്കടവും അസൂയയും വിഷമവും ഒന്നിച്ചു ഇരച്ചു കയറി...
പക്ഷേ ആ വൃത്തികേട് മാറിയപ്പോൾ ഇത്തിരി മെന ആയിട്ടുണ്ട്. ചുള്ളൻ ആയിട്ടുണ്ട്... പണ്ടത്തെ എന്റെ കിച്ചുവേട്ടൻ.. ആയിട്ടുണ്ട്.... "
മനസ്സറിയാത്ത മന്ദ്രിച്ചു. അറിയാതെ തന്നേ ആ സൗന്ദര്യം ഒരു നിമിഷം അങ്ങനെ ആസ്വദിച്ചു നിന്നു പോയി...
പെട്ടന്നാണ് ചിന്നു ബാൽകണിയിലേക്ക് കൈ ചൂണ്ടി എന്തോ പറഞ്ഞത്.. ഞാൻ വേഗം തന്നെ അകത്തേക്ക് വലിഞ്ഞു.. എന്നെ കുറിച്ചാവാം അവർ പറഞ്ഞതെന്ന് ഞാൻ ഊഹിച്ചു.." അയ്യോ ..... " തലയും കുനിച്ചവര് കാണാതെ ഞാൻ പതിയെ ചിന്നുവിന്റെ മുറിയിലേക്ക് നടന്നു.
" ആ
💬 Comments
View all comments