0%

Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]

Author : വില്ലി Read All Parts 4.1K
പെണ്ണിപ്പോൾ അയാളേം വിളിച്ചോണ്ട് വരും ഇങ്ങോട്ടു...  എനിക്ക് അയാളെ കാണണ്ടാ...  എനിക്ക് ദേഷ്യമാ.....  ഇങ്ങോട്ടു വരട്ടെ എന്നോട് മിണ്ടാനായിട്ടു..  മൈൻഡ് പോലും ചെയ്യില്ല ഞാൻ.  നോക്കിക്കോ.... " മനസ്സിൽ ഉറച്ച തീരുമാനം എടുത്താണ് കട്ടിലിലേക്ക് ഇരുന്നത്... പ്രതീക്ഷിച്ചത് പോലെ ചിന്നു അയാളേം കൊണ്ട് മുറിയിലേക്ക് തന്നെ ആണ് വന്നത്...  അവരോട് ചിരിച്ചു കളിച്ചു  കയറി വന്ന അയാളോട് ആദ്യം തോന്നിയത് ദേഷ്യം ആണ്.  പക്ഷെ ആ മുഖത്തേക്ക് നോക്കിയാ എന്റെ മനസ്സ് പതറി പോകുന്നത് പോലെ തോന്നി....  ആ പഴയ ഓമനത്വം തിരിച്ചു കിട്ടിയ  കിച്ചുവേട്ടന്റെ മുഖത്തേക്ക് നോക്കാതിരിക്കാൻ എനിക്ക് ആയില്ല... എന്തൊക്കെയോ ഒളിപ്പിച്ചു വച്ചതു പോലെ ഉള്ള ആ ചിരി കൂടി ആയപ്പോൾ എന്റെ പാതി ശൗര്യം എവിടെയോ ഒലിച്ചു പോയത് പോലെ... "  ഇല്ല ഞാൻ തളരില്ല..  ' എന്നു മനസ്സിൽ നൂറു തവണ പറഞ്ഞു ഞാനാ മുഖത്തു നിന്നു കണ്ണ് തിരിച്ചു..  എപ്പോഴും എന്നെ മെരുക്കാൻ ഉപയോഗിക്കുന്ന കിച്ചുവേട്ടന്റെ  ഒരു ആയുധമാണാ പുഞ്ചിരി... " ഇതിലൊന്നും ഈ അനുശ്രീ  വീഴില്ല മോനെ.... " എന്ന് ഞാൻ മനസ്സിൽ പറഞ്ഞു ചിരിച്ചു... ഒരാഴ്ചയായി ഞാനിവിടെ വന്നിട്ട് ഒന്ന് തിരിഞ്ഞു പോലും നോക്കാത്ത ദുഷ്ടൻ .....  അയാളെ മനസ്സിൽ അറിയാവുന്ന  ചീത്തയും  വിളിച്ചു  വീണ്ടും മനസ്സിൽ അയാളോടുള്ള വെറുപ്പിലുളവാക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു... ചിന്നുവിനോടും കുഞ്ഞേച്ചിയോടും സംസാരിക്കുന്നതിനിടയിൽ എന്നെ അങ്ങേരു പാളി നോക്കുന്നുണ്ടായിരുന്നു.. " ഇയ്യാളീ  കണ്ണിനകത്തു വല്ലതും വച്ചിട്ടുണ്ടോ....?  നോക്കുമ്പോൾ തന്നെ എനിക്ക് എന്തോ  വല്ലാതാവുന്നു.... വൃത്തികെട്ടവൻ .....  നോക്കുന്ന കണ്ടില്ലേ..... " ആ

💬 Comments

View all comments