0%

Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]

Author : വില്ലി Read All Parts 1859
മുൻപല്ലേ സിനിമയ്ക്കു പോണം കൂട്ടുകാരിയെ കാണണം  എന്നൊക്കെ പറഞ്ഞു വാശിപിടിച്ചു അങ്ങേരേം വലിച്ചു  കൊണ്ട് പോയിട്ട് വന്നത്.?  " ചിന്തകൾക്കിടയിൽ മനസാക്ഷി ഉറക്കെ എന്നോട് ചോദിച്ചു. " അതൊക്കെ എന്റെ കുഞ്ഞി ആഗ്രഹങ്ങൾ അല്ലെ?  പക്ഷെ ഇത് വലിയ ആഗ്രഹമായിരുന്നില്ലേ.അത് അങ്ങേർക്കും അറിയാലോ..?   എല്ലാം നടത്തി തരാൻ അറിയ്യാമല്ലൊ. അപ്പോൾ ഇത് കൂടി നടത്തി തന്നാൽ എന്താ അങ്ങേർക്കു?...  എല്ലാം പോരാഞ്ഞിട്ട് എന്നെ തല്ലുകൂടി ചെയ്തില്ലേ..   " മനസാക്ഷിയോട് അങ്ങോട്ടൊരു ചോദ്യം ഉന്നയിച്ചപ്പോൾ അവളും മിണ്ടാതെ പത്തി മടക്കി.. " എന്നിട്ടും അങ്ങേർക്കു അങ്ങേരുടെ ഇഷ്ടം പ്രധാനം ആണ് പോലും. സഹിക്കാൻ പറ്റാത്തോണ്ടാ നാലു തെറിയും വിളിച്ചു പിറ്റേന്ന് രാവിലെ തന്നെ ഇങ്ങോട്ടു പോന്നത്..  അവിടെ ഒറ്റയ്ക്ക് കിടക്കുമ്പോൾ പഠിക്കുമെന്നു കരുതി.  പക്ഷെ ! ഒരാഴ്ച ഒക്കെ ഞാനില്ലാണ്ടാ മനുഷ്യൻ അവിടെ കഴിഞ്ഞില്ലേ. എന്നിട്ടു നാണം കെട്ടു വന്നിരിക്കുന്നു എന്നോട് സംസാരിക്കാൻ..  മിണ്ടില്ല ഞാൻ....  മിണ്ടില്ലന്ന് പറഞ്ഞാൽ മിണ്ടില്ല.... " " ഒന്ന് മിണ്ടാണ്ട് കിടന്നുറങ്ങാമോ...  മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലല്ലോ ഈ പെണ്ണ്..... " അരികിൽ നിന്നും കിച്ചേട്ടന്റെ ശബ്ദം കേട്ടു ഞാൻ ഞെട്ടി എഴുന്നേറ്റു...  സത്യമാണ്..  അരികിൽ കട്ടിലിൽ എന്റെ ഒപ്പം കിടക്കുന്ന കിച്ചുവേട്ടനെ കണ്ടു ഞാൻ ചാടി എഴുന്നേറ്റു... ഇങ്ങേർ എപ്പോൾ ഇവിടെ വന്നു കിടന്നു  ? "നിങ്ങളെന്താ ഇവിടെ?  ഇവിടെ വന്നു കിടക്കാൻ ആരാ പറഞ്ഞെ..?  " " പിന്നെ ഞാൻ എവിടെ പോയി കിടക്കാനാ..? "
" എവിടെ എങ്കിലും പോയി കിടക്കു.  എന്റെ അടുത്ത് കിടക്കാൻ പറ്റില്ല... " " നീ കളിക്കല്ലേ ശ്രീ...  നല്ല ക്ഷീണം ഉണ്ട്.. വാ കിടക്കാം... " " പറ്റില്ലെന്ന് പറഞ്ഞില്ലേ..  നിങ്ങൾ ആദ്യം പുറത്തേക്കിറങ്ങിക്കെ.... ""നീ ഇവിടെ കിടക്കു ശ്രീ..... " പെട്ടന്നണ് കിച്ചേട്ടന്റെ കൈ എന്റെ നേരെ നീങ്ങിയത് ... ഞാനതേ പോലെ തന്നെ തട്ടി മാറ്റി.. " ദേ എന്റെ ദേഹത്ത് തൊടരുത് ട്ടോ.... " " ഓഹ് പിന്നെ...  എത്ര ദിവസം ആയി എന്റെ ശ്രീ കുട്ടിനെ കെട്ടി പിടിച്ചു

💬 Comments

View all comments