0%

Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]

Author : വില്ലി Read All Parts 1827
വേഗം തിരിച്ചു നടന്നു... " അപ്പൊ ഏട്ടൻ വരില്ലേ കല്യാണത്തിന് ?  " ചിന്നു വിളിച്ചു ചോദിച്ചു....... മറുപടി ഒന്നും പറയാൻ നിൽക്കാതെ ഞാൻ വേഗത്തിൽ നടന്നു. അപ്പോഴും  അവളെന്നെ തന്നെ നോക്കി അവിടെ നിൽക്കുന്നുണ്ടായിരുന്നു.... " അയാൾ വന്നില്ലെങ്കിൽ ഇവൾക്കെന്താ? " പിറുപിറുത്തു ചുണ്ടും കോട്ടി നേരെ അടുക്കളയിലേക്ക് ഞാൻ  നടന്നു കയറുമ്പോൾ അമ്മയടക്കം എല്ലാ സ്ത്രീ ജനങ്ങളും അവിടെ തടിച്ചു കൂടിയിരുന്നു...
" ആഹ് ശ്രീക്കുട്ടി ?  എപ്പോ വന്നെടീ കൊച്ചേ നീയ്?  " മൂലയിൽ ഒതുങ്ങി നിന്നിരുന്ന വല്യമ്മയെ ആ ചോദ്യത്തിനുടമയെ ഞാൻ കണ്ടു. "അയ്യോ പരദൂഷണം തള്ള ഇവിടെ ഉണ്ടായിരുന്നോ? " കണ്ടപ്പോൾ തന്നെ അവരെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു..... " ഞാൻ വന്നിട്ട് ഒരാഴ്ച ആയി വല്യമ്മേ... " ഉള്ളിൽ വെറുപ്പാണെങ്കിലും പുറത്തു ചിരിച്ചു കൊണ്ട് ഞാനവരോട് പറഞ്ഞു...  ഇല്ലെങ്കിൽ ചിലപ്പോൾ അതു മതി തള്ളക്ക് ഇന്നത്തെ വാർത്തക്ക്.. " നിന്റെ കെട്ട്യോൻ വന്നില്ലെടീ?  " ഓഹ്.... തള്ള വിടുന്ന ലക്ഷണം ഇല്ല... . " ഇല്ലമ്മേ നാളെ വരുമായിരിക്കും.... " അവരോടങ്ങനെ ഒരു നുണയും പറഞ്ഞു ഞാൻ വേഗം പുറത്തിറങ്ങി... ..  ഇല്ലെങ്കിൽ ചിലപ്പോൾ എല്ലാം പൊളിയും  .  മനസ് വായിച്ചെടുക്കാൻ ഇവര് കഴിഞ്ഞേ ഒള്ളു വേറെ ആരും...  പിന്നെ അങ്ങേരു വരില്ലെന്നെങ്ങാനും ഇതിനോട് പറഞ്ഞു പോയാൽ പിന്നെ അതുമതി ....  പൊടിപ്പും തൊങ്ങലും വച്ചെന്തെങ്കിലും ഒക്കെ പറഞ്ഞുണ്ടാക്കി എന്റെ ഉള്ള വില കൂടി കളയും ..ഉറപ്പു....  ഒന്നാമത്  ആ കുരങ്ങന്റെ കൂടെ ഇറങ്ങി പോയി എന്ന ചീത്തപ്പേര് ഒന്ന് മാറിവരുന്നേ ഒള്ളു .......അടുക്കളയിൽ നിന്നറങ്ങിയതേ  വാതിൽ ചാരി നിൽക്കുന്ന ചിന്നുവിനെ ആണ് കണ്ടത്.. " ഓഹ് ഞെട്ടിപ്പോയല്ലോടീ പോത്തേ...  നിനക്ക് ഒന്നു മിണ്ടീ പറഞ്ഞും ഒക്കെ നിന്നു കൂടെ.. " " ഈ ചേച്ചി എന്തിനാ എന്റെ മെക്കിട്ടു കേറുന്നേ.. " " ഞാൻ ആരുടേം മെക്കിട്ടു കേറുന്നില്ല പോരെ..? " അതും പറഞ്ഞു അവളെയൊന്നു തൊഴുതു കാണിക്കുമ്പോൾ വല്യമ്മയോടുള്ള അമർഷം തീർക്കുകയായിരുന്നു  ഞാൻ....  ശേഷം പതിയെ ഞാൻ തിരിഞ്ഞു നടക്കാൻ തുനിഞ്ഞു.. " അപ്പോൾ ശരിക്കും ഏട്ടനും ആയിട്ട് വഴക്കാണല്ലേ?  " ചെറു പുഞ്ചിരിയോടെ ചിന്നു അതു ചോദിച്ചപ്പോൾ ഞാൻ ഒന്ന് ഞെട്ടി തരിച്ചു.....  ഇവളിതെങ്ങനെ അറിഞ്ഞു..ദൈവമേ.. ?  ഞാനിത് ആരോടും പറയാത്തതാണല്ലോ.. ചിന്തിച്ചു തീരും മുൻപേ ഞാൻ

💬 Comments

View all comments