0%

Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]

Author : വില്ലി Read All Parts 1826
ചിന്നുവിന് നേർക് തിരിഞ്ഞു.... " നീ എങ്ങനെ അറിഞ്ഞു? ഓഹ്.... അങ്ങേരു വിളിച്ചു പറഞ്ഞു കാണും. അല്ലെ?  " " എന്നെ ആരും വിളിച്ചില്ല.  വന്നപ്പോൾ മുതൽ തോന്നിയതാ എന്തോ ഉണ്ടെന്നു .. ശ്രീയേച്ചീടെ  ഈ മുഖവും വീർപ്പിച്ചുള്ള  നടത്തവും.....  ദേഷ്യവും  ഒക്കെ കണ്ടപ്പോ തോന്നി . ഇടക്ക് അമ്മായിയും ചോദിച്ചു  നിങ്ങൾ തമ്മിൽ വല്ല വഴക്കും ആണോ എന്ന്?  " " അയ്യോ അമ്മയോ?  എന്നിട് നീ എന്ത് പറഞ്ഞു?  " " അങ്ങനെ ഒന്നുമില്ല.  എന്നോടൊന്നും പറഞ്ഞില്ലെന്നു പറഞ്ഞു... " അതേതായാലും നന്നായി.  ഇവളറിയാത്ത ഒരു രഹസ്യവും എനിക്കില്ലെന്നു അമ്മക്ക് അറിയാം. എന്റെ മനസാക്ഷി സൂക്ഷിപ്പുകാരി ആണ് ഇവളെന്നാണ് അമ്മ പറയാറ്... " ആഹ് ഇനി നീ ഇത് അമ്മയോടൊന്നും പോയി പറയൻ നിൽക്കണ്ട.  കേട്ടോ?  " ഞാൻ അവളോട് ഒരു താക്കീതെന്ന പോലെ പറഞ്ഞു നേരെ കല്യാണ വീട്ടിൽ നിന്നിറങ്ങി എന്റെ വീട് ലക്ഷ്യമാക്കി നടന്നു..  അമ്മാവന്റെ വീടിനോടു ചേർന്ന് തന്നെ ആണ് എന്റെ  വീട്.. ഒരു മുറ്റം.  അതു കൊണ്ട് തന്നെ കല്യാണ വീട്ടിലെ പല പടകളും വീട്ടിലും തമ്പടിച്ചിട്ടുണ്ട്....
അകത്തു കയറി എന്റെ  മുറിയുടെ കതകു തുറന്നതും.  കോഴികൂടു തുറക്കാൻ കാത്തു നിന്ന കോഴിക്കുഞ്ഞുങ്ങളുടെ കണക്കെ  കുറെ പിള്ളേര് മുറിയിൽ നിന്നു ചാടി ഇറങ്ങി എന്നേം തട്ടി മാറ്റി പലയിടത്തേക്ക് ആയി ചിതറി ഓടി ... " ഓഹ് ഈ തലതെറിച്ച പിള്ളേര്  ....  ഇതുങ്ങളിന്നു ഈ വീട് തലകുത്തി വക്കുമെന്ന തോന്നുന്നേ... " " നീ ഇതാരുടെ കാര്യമാ പെണ്ണെ പറയുന്നേ?  " അതുങ്ങളെയും പഴിച്ചു കതകടച്ചു കുറ്റിയിടുന്നതിനിടയിൽ കട്ടിലിൽ കിടക്കുന്ന കുഞ്ഞേച്ചിയുടെ എന്റെ സ്വന്തം കൂടപ്പിറപൊട്ടിന്റെ ശബ്ദം ഉയർന്നു.. " വേറെ ആരുടെ നിങ്ങടെ രണ്ടു കുരുപ്പിന്റെ കാര്യം തന്നെ..  പിന്നെ കല്യാണം പ്രമാണിച്ചു  അമ്മായിമാരുടേം പിള്ളേര് കൂടി വന്നിട്ടുണ്ടല്ലോ.. അപ്പൊ പിന്നെ  തീരുമാനം ആയില്ലേ?  " കട്ടിലിൽ കിടക്കുന്ന കുഞ്ഞേച്ചിയെ നോക്കി ഞാൻ പറഞ്ഞു.  അവരെന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. " ഇതെന്ന ഇങ്ങനെ കിടക്കുന്നെ.? കുഞ്ഞേച്ചിക്കെന്താ  പറ്റിയെ. ?  പുറത്തെന്തു പണി ഉണ്ടെന്നറിയുവോ?  എന്നിട്ടിതിനകത്തു കയറി ഇരുന്നാൽ എങ്ങനെയാ..?  " " വയ്യാഞ്ഞിട്ടാടീ പെണ്ണെ.... ഭയങ്കര തലവേധന.... " " ആഹ് കിടന്നോ കിടന്നോ....  എല്ലാം ചെയ്യാനും നോക്കാനും ഞാൻ ഒരുത്തി ഇവിടെയുണ്ടല്ലോ  " ആരോടെന്നില്ലാതെ വെറുപ്പ് കൂട്ടി

💬 Comments

View all comments