0%

Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]

Author : വില്ലി Read All Parts 1827
കലർത്തി  പറഞ്ഞു ഞാൻ വിദൂരതയിലേക്ക് നോക്കി. " പിന്നേ പണിയെടുക്കുന്ന ഒരു സാധനം... അവനോടുള്ള ദേഷ്യം നീ എന്തിനാടീ പെണ്ണെ എന്റെ അടുത്ത് ഇറക്കുന്നേ?  " "ദേ ...  എനിക്ക് ആരോടും വെറുപ്പും കുറുപ്പും ഒന്നുല്ല.. കുഞ്ഞേച്ചിക്ക് വെറുതെ തോന്നണതാ.... " മേശ വിരിപ്പ് തുറന്നു വിക്സ് എടുത്തു ചേച്ചിയുടെ നെറ്റിയിൽ പുരട്ടുന്നതിനിടയിൽ ഞാൻ പറഞ്ഞു ഒപ്പിച്ചു... " അപ്പോൾ അവൻ  വരില്ലേ മോളെ കല്യാണത്തിന് " മറ്റുള്ളവരുടെയാ  ചോദ്യത്തിന് മുന്നിൽ മനസ്സ് തളരാതെ നിന്ന എനിക് ചേച്ചിയുടെ മുന്നിൽ മാത്രം പിടിച്ചു നിൽക്കാനായില്ല....  മനസ്സ് വല്ലാതെ തകർന്ന് വീണ പോലെ ഞാൻ കുഞ്ഞേച്ചിയുടെ തോളിലേക്ക് ചാഞ്ഞു.... " എനിക്ക് അറിയില്ല കുഞ്ഞേച്ചി..... ഇത് വരെ എന്നെ ഒന്ന് വിളിച്ചിട്ടു കൂടിയില്ല... .. ... ഞാൻ  ഇവിടെ വന്നിട്ട് എത്ര ദിവസം ആയി....  സോറി...  പറഞ്ഞുള്ള ഒരു കാൾ ...  പോട്ടേ ഒരു മെസ്സേജ് പോലും എനിക്കിതു വരെയും അവിടെന്നു വന്നിട്ടില്ല.. " സങ്കടം സഹിക്കാനാവാതെ ഞാൻ കുഞ്ഞേച്ചിയുടെ തോളിലേക്ക് ചരിഞ്ഞു..  എന്റെ കണ്ണുകൾ നിറഞ്ഞു വന്നത് ഞാൻ അറിഞ്ഞു. " നിനക്കൊന്നു വിളിക്കാരുന്നില്ലേ മോളെ അവനെ  ?  " എന്റെ പുറത്തു കൂടി തലോടി കുഞ്ഞേച്ചി ചോദിച്ചു.. " എന്തിനു .?   ഇങ്ങോട്ടു വിളിക്കാൻ തോന്നിയില്ലല്ലോ,  പിന്നെ ഞാൻ മാത്രം എന്തിനാ അങ്ങോട്ട്‌ വിളിക്കുന്നെ.....  എനിക്കുമുണ്ട് വാശി ഒക്കെ... " എന്റെ മിഴികൾ നിറഞ്ഞു ഒഴുകി കുഞ്ഞേച്ചിയുടെ സാരീ നനച്ചു... " നിങ്ങൾ തമ്മിൽ എന്താ ശെരിക്കും പ്രശ്നം.. പറഞ്ഞു തീർക്കാവുന്നതാണെങ്കിൽ ഞാൻ സംസാരിക്കാം അവനോട്... " ചേച്ചി എന്നെ അനുനയിപ്പിക്കാൻ ഉള്ള ശ്രമത്തിൽ ആണെന്ന് തോന്നി.. "എന്നോട് ഒന്നും ചോദിക്കണ്ട  ചേച്ചി...  സംസാരിച്ചൽ  തീരുന്ന പ്രശ്നം ഒന്നും അല്ല അതു... " ഞാൻ ചേച്ചിയെ മുറുകെ കെട്ടി പിടിച്ചു  ...  പണ്ട് മുതലേ എന്ത് പ്രശ്നം ഉണ്ടെങ്കിലും ഈ നെഞ്ചിൽ ഇങ്ങനെ തല വച്ചു കിടക്കുമ്പോൾ കിട്ടുന്നത് വലിയ ഒരാശ്വാസം ആണ്... ഇന്നും എനിക്ക് എന്റെ സങ്കടങ്ങൾ പറയാൻ ഈ കുഞ്ഞേച്ചിയെ ബാക്കിയുള്ളു എന്നാ സത്യം ഞാൻ തിരിച്ചറിഞ്ഞു.
.  എന്റെ ഈ പാവം പിടിച്ച കുഞ്ഞേച്ചിയും അമ്മയും പിന്നെ ചങ്ക്  ചിന്നുവും ഒക്കെ ആയിരുന്നു എന്റെ ലോകം..  അയാൾ എന്റെ ജീവിതത്തിലേക്ക് കയറി വരുന്നത് വരെ.....  എന്റെ കിച്ചുവേട്ടൻ ....അല്ല ഇന്ന് അങ്ങേരെന്റെ   അല്ലല്ലോ ... !

💬 Comments

View all comments