Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]
പെണ്ണെ പറയുന്നേ? "
അതുങ്ങളെയും പഴിച്ചു കതകടച്ചു കുറ്റിയിടുന്നതിനിടയിൽ കട്ടിലിൽ കിടക്കുന്ന കുഞ്ഞേച്ചിയുടെ എന്റെ സ്വന്തം കൂടപ്പിറപൊട്ടിന്റെ ശബ്ദം ഉയർന്നു..
" വേറെ ആരുടെ നിങ്ങടെ രണ്ടു കുരുപ്പിന്റെ കാര്യം തന്നെ.. പിന്നെ കല്യാണം പ്രമാണിച്ചു അമ്മായിമാരുടേം പിള്ളേര് കൂടി വന്നിട്ടുണ്ടല്ലോ.. അപ്പൊ പിന്നെ തീരുമാനം ആയില്ലേ? "
കട്ടിലിൽ കിടക്കുന്ന കുഞ്ഞേച്ചിയെ നോക്കി ഞാൻ പറഞ്ഞു. അവരെന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
" ഇതെന്ന ഇങ്ങനെ കിടക്കുന്നെ.? കുഞ്ഞേച്ചിക്കെന്താ പറ്റിയെ. ? പുറത്തെന്തു പണി ഉണ്ടെന്നറിയുവോ? എന്നിട്ടിതിനകത്തു കയറി ഇരുന്നാൽ എങ്ങനെയാ..? "
" വയ്യാഞ്ഞിട്ടാടീ പെണ്ണെ.... ഭയങ്കര തലവേധന.... "
" ആഹ് കിടന്നോ കിടന്നോ.... എല്ലാം ചെയ്യാനും നോക്കാനും ഞാൻ ഒരുത്തി ഇവിടെയുണ്ടല്ലോ "
ആരോടെന്നില്ലാതെ വെറുപ്പ് കൂട്ടി കലർത്തി പറഞ്ഞു ഞാൻ വിദൂരതയിലേക്ക് നോക്കി.
" പിന്നേ പണിയെടുക്കുന്ന ഒരു സാധനം... അവനോടുള്ള ദേഷ്യം നീ എന്തിനാടീ പെണ്ണെ എന്റെ അടുത്ത് ഇറക്കുന്നേ? "
"ദേ ... എനിക്ക് ആരോടും വെറുപ്പും കുറുപ്പും ഒന്നുല്ല.. കുഞ്ഞേച്ചിക്ക് വെറുതെ തോന്നണതാ.... "
മേശ വിരിപ്പ് തുറന്നു വിക്സ് എടുത്തു ചേച്ചിയുടെ നെറ്റിയിൽ പുരട്ടുന്നതിനിടയിൽ ഞാൻ പറഞ്ഞു ഒപ്പിച്ചു...
" അപ്പോൾ അവൻ വരില്ലേ മോളെ കല്യാണത്തിന് "
മറ്റുള്ളവരുടെയാ ചോദ്യത്തിന് മുന്നിൽ മനസ്സ് തളരാതെ നിന്ന എനിക് ചേച്ചിയുടെ മുന്നിൽ മാത്രം പിടിച്ചു നിൽക്കാനായില്ല.... മനസ്സ് വല്ലാതെ തകർന്ന് വീണ പോലെ ഞാൻ കുഞ്ഞേച്ചിയുടെ തോളിലേക്ക് ചാഞ്ഞു....
" എനിക്ക് അറിയില്ല കുഞ്ഞേച്ചി..... ഇത് വരെ എന്നെ ഒന്ന് വിളിച്ചിട്ടു കൂടിയില്ല... ..
💬 Comments
View all comments