0%

Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]

Author : വില്ലി Read All Parts 1831
ഒരു അനാഥ ചെറുക്കന് എന്നെ കെട്ടിച്ചു കൊടുക്കില്ലെന്ന് അമ്മാവന് ആയിരുന്നു അന്ന് കട്ടായം പറഞ്ഞത്. അനാഥ ചെക്കനെ കെട്ടിയാൽ അമ്മായിയമ്മ പോരുണ്ടാവില്ലെന്ന കുഞ്ഞേച്ചിയുടെ അനുഭവിച്ചറിഞ്ഞ സത്യവും ഇഷ്ടപ്പെട്ട ചെക്കന്റെ കൂടെ ജീവിക്കാൻ ഉള്ള അമ്മയുടെ മൗന സമ്മതവും കൂടി ആയപ്പോൾ ഞാൻ കിച്ചേട്ടന്റെ  കൂടെ ഇറങ്ങി പോയി.....  അന്ന് മുതൽ ഒരു കുറവും വരുത്താതെ എന്നെ നോക്കി അയാൾ  .....  എല്ലാവരും ഉണ്ടായിരുന്ന എനിക്ക് എന്റെ കിച്ചുവേട്ടൻ  മാത്രം ആണ് ലോകം എന്ന അവസ്ഥയിൽ കൊണ്ടെത്തിച്ചു.....തെണ്ടി !  എന്നും രാത്രി കിച്ചേട്ടന്റെ  നെഞ്ചിൽ തല ചേർത്തുറങ്ങുന്ന സുഖം ഒന്ന് വേറെ തന്നെ ആയിരുന്നു...  .....
" എടീ....  പെണ്ണെ...  എഴുന്നേറ്റെ...  എന്ന കിടപ്പാ ഇത്....  എഴുന്നേൽക്കു..... " " ഇത്തിരി നേരം കൂടി കിച്ചേട്ടാ......  പ്ളീസ്  ... " " കിചേട്ടനോ.....  എടീ...  എഴുന്നേറ്റു മാറിക്കെ .... " എന്നെ തള്ളി  കട്ടിലിൽ നിന്നു ആരോ താഴെക്ക് ഇട്ടപ്പോളാണ് കൂടെ ഉണ്ടായിരുന്നത് കുഞ്ഞേച്ചി ആണെന്ന ബോധം എനിക്ക്  വന്നത്... " വഴക്കും വക്കാണവും ആണേലും സ്വപ്നത്തിൽ പോലും അവനില്ലാതെ പറ്റില്ല പെണ്ണിന്.. അല്ലെ.. " കുഞ്ഞേച്ചിയുടെ കളിയാക്കലേറ്റു വാങ്ങി തലയും ചൊരിഞ്ഞു ചെറിയൊരു ചമ്മലോടെ ഞാൻ എഴുന്നേറ്റു..... " വാ പോകാം ....  അവിടെ ചിന്നു ഒറ്റക്കല്ലേ ഒള്ളു... " " അവളവിടെ ഒറ്റക്കൊന്നും അല്ല..  കല്യാണപ്പെണ്ണിനെ കാണാൻ കൂട്ടുകാരികൾ ഒക്കെ വന്നിട്ടുണ്ട്.. " " എന്നുകരുതി.. നമ്മുടെ വാല് പോലെ  നടന്ന പെണ്ണല്ലേ അവൾ... അവളുടെ കല്യാണത്തിന് നമ്മൾ കൂടെ കാണണ്ടേ.. എപ്പോളും...  നീ വാ പെണ്ണെ.... " " ഞനില്ല കുഞ്ഞേച്ചി..  അവിടെ ചെന്നാൽ എനിക്ക് വട്ടു പിടിക്കും. കിച്ചേട്ടൻ വന്നില്ലേന്ന് ചോദിച്ചു ഉള്ള സമാധാനോം കൂടി കളയും അവറ്റകൾ.... " " അതൊക്കെ ഞാൻ നോക്കി കൊള്ളാം നീ വാ... " ചേച്ചി എന്നെയും വലിച്ചു കൊണ്ട് വീണ്ടും കല്യാണ വീട്ടിലേക്കു നടന്നു . മനസ്സില്ല മനസ്സോടെയാണ് കല്യാണ വീടിന്റെ പടികൾ ഞാൻ കയറി.... " ചിന്നുവിന്റെ  കല്യാണം വരെ ആയി.  നമുടെ  അനുശ്രീക്ക് നല്ല  ഒരു ചെക്കനെ നോക്കണ്ടേ ശ്യാമളെ.  എന്റെ അടുത്തൊരു നല്ല ചെക്കൻ ഉണ്ട്..നമുക്കൊന്ന് ആലോചിച്ചാലോ .. " കയറി ചെന്നതു  അമ്മയോട് കുശലം പറയുന്ന അകന്ന ബന്ധുവിന്റെ മുന്നിലേക്കാണ്... അതും നല്ല അടിപൊളി കുശലം. ... " അതിനിവളുടെ കല്ല്യണം കഴിഞ്ഞിട്ട്

💬 Comments

View all comments