0%

Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]

Author : വില്ലി Read All Parts 1861
നാവു കിച്ചേട്ടന്റെ വായിലേക്ക് തള്ളി കയറ്റി..  പറഞ്ഞറിയിക്കാനാവാത്ത എന്തൊക്കെയോ ഒരനുഭൂതി ആ ചുംബനത്തിൽ ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു...  ചുമ്പനത്തിന്റെ ആഴം കൂടി വന്നു ..  കണ്ണുകൾ അപ്പോഴും ഇറുകെ അടച്ചു ഞാനതു വല്ലാതെ ആസ്വദിച്ചു....  ഇടക്കെപ്പോഴോ കിച്ചേട്ടന്റെ കൈകൾ എന്റെ മാറിൽ അമർന്നു...  വല്ലാത്തൊരു സുഖത്തോടൊപ്പം എന്നിൽ നിന്നും ഒരു മൂളൽ ഞാൻ പോലുമറിയത്തെ പുറത്തേക്കു വന്നു... പെട്ടെന്നെനിക്കു ബോധം വന്നു..  യാഥാർഥ്യത്തിലേക്ക് ഞാൻ കണ്ണുകൾ തുറന്നു.. എന്റെ മുന്നിൽ എന്നെ ചുംബിക്കുന്നത് എന്റെ പഴയ കിച്ചേട്ടൻ അല്ലെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു...  ചുംബനത്തിൽ പൂർണമായും ശ്രദ്ധ തിരിച്ച കിച്ചേട്ടനെ ഞാനെന്റെ ദേഹത്ത് നിന്നു ശക്തിയായി തള്ളി മാറ്റി.  ചാടി എഴുന്നേറ്റു.... എല്ലാമൊറ്റ നിമിഷങ്ങൾ കൊണ്ടു സംഭവിച്ചു.. " എന്താടീ.... എന്ത് പറ്റി... "
" ഒന്നും പറ്റിയില്ല..എന്തെങ്കിലും പറ്റുന്നതിനു മുൻപ് നിങ്ങൾ വേഗം മുറിക്കു പുറത്തേക്കു പോയെ... " " എന്തിന്..?  " " എന്റെ ആഗ്രഹങ്ങൾക്ക് വില തരാത്ത ഒരാളോടൊപ്പം കിടക്കാൻ എനിക്ക് പറ്റില്ല...  അത് തന്നെ... " " എന്റെ ശ്രീ...  നി ഇനിയും അത് വിട്ടില്ലേ...  ശെരി നി ഇനി എന്ത് പറഞ്ഞാലും ഞാൻ അനുസരിച്ചോളാം പോരെ.....  " " അങ്ങനെ ആരും ബുദ്ധിമുട്ടണ്ടാ...  നിങ്ങൾ മുറിക്കു പുറത്തേക്കു പോ.... " എന്നേ അനുനയിപ്പിക്കാൻ മുന്നിലേക്ക് വന്ന കിച്ചേട്ടന്റെ പിടിയിൽ നിന്നും കുതറി മാറിയ എനിക്ക്  രക്ഷക്കായി തിരഞ്ഞു  കൈയിൽ കിട്ടിയതു ഒരു കിണ്ടിയാണ്. " അടുത്തേക്ക് വന്നാൽ ഞാൻ എറിയുട്ടോ.... " " ശ്രീക്കുട്ടി വേണ്ട... ഞാൻ പറയുന്ന കേൾക്.... " മനസ്സ് വേണ്ടെന്ന് പറയുന്നതു മുന്നേ ശരീരം പ്രവൃത്തിച്ചിരുന്നു. കൈയിൽ നിന്നും കിച്ചേട്ടന് നേരെ പാഞ്ഞ കിണ്ടി തടയാൻ എനിക്ക് ആയില്ല.  ഒരു നിമിഷം ശ്വാസം നിലച്ചത് പോലെ തോന്നി എനിക്ക്....  കിച്ചേട്ടന്റെ ദേഹത്തത് കൊള്ളല്ലേ ദേവി എന്ന് ഞാൻ മനമുരുകി പ്രാർഥിച്ചു പോയി.... എന്റെ പ്രാർത്ഥന ദേവി കേട്ടിട്ടോ അതോ  എനിക്ക് ഉന്നമില്ലാഞ്ഞിട്ടോ എന്തോ കിച്ചേട്ടനെ മറികടന്നു അത് നേരെ ചെന്നു കൊണ്ടത് ഭിത്തിയിലാണ്... ഭാഗ്യം എന്നാശ്വസിക്കാൻ കഴിയുംമുമ്പേ

💬 Comments

View all comments