0%

Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]

Author : വില്ലി Read All Parts 1863
കിണ്ടി ഭിത്തിയിൽ തട്ടി ബൂമറാങ് പോലെ പോയ വേഗത്തിൽ തിരികെ വന്നു...  കൊണ്ടത് എന്റെ കാലിൽ ആണ്.... എറിഞ്ഞ കിണ്ടി എനിക്ക് തന്നെ തിരിച്ചു കൊണ്ടു.. " അമ്മേ...... " അസഹനീയമായ വേദനയോടൊപ്പം ഒരലർച്ചയോടെ ഞാൻ നിലത്തേക്കിരുന്നു പോയി... " ശ്രീ....... " " തൊടണ്ടാ എന്നെ....  " തെറ്റെല്ലാം എന്റെ ഭാഗത്തായിരുന്നു എങ്കിലും എന്റെ കാലിൽ പിടുത്തമിട്ട കിച്ചേട്ടന്റെ കൈ തട്ടി മാറ്റി ഞാൻ അലറി.. ശബ്ധം കേട്ടിട്ടോ എന്തോ ആ നിമിഷം തന്നെ അമ്മയും കുഞ്ഞേച്ചിയും ഒക്കെ കതകും തള്ളി തുറന്നകത്തേക്ക് വന്നു.... അവരെ കണ്ടതും എന്റെ കരച്ചിലിനാഴം കൂടി.. " എന്താടീ എന്താ..  പറ്റിയെ.....?  " " ഈ കിച്ചേട്ടൻ എന്റെ കാലു ഓടിച്ചു....അയ്യോ.....  " കള്ള കണ്ണുനീരിനോടൊപ്പം അല്പം കള്ളവും കലർത്തി ഞാൻ പറഞ്ഞു..  കിചേട്ടനുള്ള ഒരു ചെറു ശിക്ഷ എന്നവണ്ണം.. " എന്താടാ എന്താ പറ്റിയെ... നീ എന്ത ചെയ്തേ?  " " ഒന്നുമില്ല.. ചേച്ചി...  ഇവളു  വെറുതെ പറയുന്നതാ..... " " നീ ഒന്നും ചെയ്യാഞ്ഞിട്ടാണോ മോൾ കിടന്നു കരയുന്നത്.... നോക്കി നിൽക്കാതെ മോളെ വേഗം ആശുപത്രിയിൽ കൊണ്ടോകാൻ നോക്ക്.... " മുറിയിലേക്ക് ഓടി കയറി വന്ന പരദൂഷണം വല്ല്യമ്മയുടെ ശബ്ദം ഉയർന്നു... പിന്നെ എല്ലാം പെട്ടന്നായിരുന്നു.. ആശുപത്രിയിൽ പോയതും വന്നതും എല്ലാം..  അന്ന് പിന്നെ എന്റെ മുന്നിൽ ഒന്നും അങ്ങേരെ കണ്ടില്ല.. ചെറിയൊരു പ്രതികാരം അടങ്ങിയ സമാധാനത്തിൽ ആണ് എന്റെ പിറ്റേന്നത്തെ ദിവസം പുലർന്നത്... ***==**==**=-******===***====******===***** " മുഹൂർത്തഹത്തിനു സമയം ആയി ആ പെണ്ണിന്റെ ഒരുക്കം ഇത് വരെ കഴിഞ്ഞിട്ടില്ല....  " അതും പറഞ്ഞു കുഞ്ഞേച്ചി എന്നേയും  വലിച്ചു കൊണ്ടു  നടക്കുമ്പോൾ യന്ദ്രികമായി ഞാനും പിന്നാലെ ചെന്നു ചിന്നുവിന്റെ മുറിയിലേക്ക് കയറി... ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി മുറിയിൽ ഒറ്റക്ക് ഇരിക്കുന്ന ചിന്നുവിനെ കണ്ടു ഞാൻ ഒന്നു അമ്പരന്നു.. സാരീ ഒന്നു നേരെ ആക്കി അവളെന്റെ നേരെ തിരിഞ്ഞു.."  ശ്രീയേച്ചി നന്നായിട്ടുണ്ട് അല്ലെ. " എടുത്തു നിന്ന പത്തു അൻപതു പവൻ സ്വർണത്തേക്കാൾ എന്റെ ചിന്നുവിന് എന്നു ഐശ്വര്യം അവളുടെ

💬 Comments

View all comments