Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]
മുഖ കാന്തി തന്നെ ആണ്... അവളെന്തു ഡ്രസ്സ് ഇട്ടാലും ചേരും...
" ദേവിയെ പോലെ ഉണ്ട്.. "
അവളുടെ അരികിലേക്ക് നീങ്ങി നിന്നു ഞാൻ പറഞ്ഞു.
" കാലിനെങ്ങനെ ഉണ്ട്? "
അവളുടെ അടുത്ത ചോദ്യത്തിന് ഞാൻ മറുപടിയായി തിളക്കം കുറഞ്ഞൊരു പുഞ്ചിരി അവൾക്കു സമ്മാനിച്ചു....
" എന്നാലും എനിക്ക് അങ്ങ് വിശ്വാസം വരുന്നില്ലാട്ടോ..കുഞ്ഞേച്ചി.. ശ്രീയേച്ചി തന്നെത്താനെ കാല് തല്ലി ചതച്ചു എന്ന് പറഞ്ഞാലും ഞാൻ വിശ്വസിച്ചേനെ... പക്ഷെ കിച്ചേട്ടൻ അങ്ങനെ ചെയ്തു എന്ന് പറഞാൽ..... "
ഒരുക്കത്തിനിടയിൽ കുഞ്ഞേച്ചിയോടെന്ന വണ്ണം ചിന്നു പറഞ്ഞു. സത്യത്തിൽ അതെനിക്ക് നേരെയുള്ള ഒളിയമ്പ് തന്നെ ആയിരുന്നു.
" ഓഹ് അപ്പോൾ നിനക്ക് എന്നെ വിശ്വാസം ഇല്ലേ ചിന്നു..... "
" ശ്രീയേച്ചിനെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല... കിച്ചുവേട്ടൻ അങ്ങനെ ചെയ്തു എന്ന് കേട്ടപ്പഴാ വിശ്വാസം വരാത്തത്... "
" ആഹ്... നീ വിശ്വസിക്കണ്ടാ.... പുറമെ കാണുന്ന ഒന്നുമല്ല ശരിക്കുമുള്ള ആണുങ്ങൾ എന്ന് നിനക്ക് വൈകാതെ മനസിലായിക്കൊള്ളും.. അന്ന് നീ എന്നെ ഓർക്കും ... "
" ശ്രീയേച്ചി എന്തു പറഞ്ഞാലും ഞാൻ കിച്ചേട്ടന്റെ കൂടെയാട്ടോ... അതൊരു പാവമാ.. "
" അത് ശെരിയാ.... കാര്യം അറിയതെ ആ ചെക്കനെ എല്ലാരും കൂടി ഇന്നലെ വെറുതെ ചീത്ത പറഞ്ഞു എന്നാ കേട്ടത്.... "
കുഞ്ഞേച്ചി അത് പറഞ്ഞതെ ഇടിവെട്ടേറ്റവളെ പോലെ ഞാൻ ചാടി എഴുന്നേറ്റു..
" കിച്ചേട്ടനെ വഴക്ക് പറഞ്ഞോ... ആരു.. ? "
" വേറെ ആരു.. വല്യമ്മ.... "
" കിച്ചേട്ടനെ വഴക്ക് പറയാൻ ആ തള്ള ആരാ...? അല്ലെങ്കിലും കിച്ചേട്ടനെ എന്തിനാ വഴക്ക് പറയുന്നേ...... "
" പിന്നെ... നിന്റെ കാലു തല്ലി ചതച്ച അവനോട് പിന്നെ എന്ത് പറയണമായിരുന്നു.... വല്യമ്മ നല്ലത് പറഞ്ഞെന്ന അമ്മ പറഞ്ഞെ... "
" അതിന് അത് കിചേട്ടനാണെന്നു ആരാ പറഞ്ഞെ. ? .. അത് ഞാനാ... ഞാൻ എറിഞ്ഞ കിണ്ടി ഭിത്തിയിൽ കൊണ്ടു തിരിച്ചു എന്റെ കാലിൽ കൊണ്ടതാ.. അല്ലാതെ എന്റെ കിച്ചേട്ടൻ ഒന്നും ചെയ്തിട്ടില്ല.... "
അത് പറഞ്ഞു തീരുമ്പോളേക്കും ഞാൻ
💬 Comments
View all comments