0%

Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]

Author : വില്ലി Read All Parts 1865
കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു... " എന്റെ കിച്ചേട്ടനെ വഴക്ക് പറയാൻ അവർക്കെന്താ അവകശം....  " കണ്ണുനീർ ധാരയായി കവിളിനെ നനച്ചു താഴേക്കൊഴുകിയിറങ്ങി.  പറഞ്ഞതത്രയും വിശ്വസിക്കാത്ത മട്ടിൽ അവര് രണ്ടു പേരും എന്നേ നോക്കി നിൽക്കുമ്പോൾ ഞാൻ മുഖം പൊത്തി കരയുകയായിരുന്നു .. " ഞാനാ എല്ലാറ്റിനും കാരണം..  ഞാൻ കാരണമാ കിച്ചേട്ടൻ എല്ലാവരുടേം മുന്നിൽ വഴക്ക് കേട്ടത്..... " എല്ലാ കുറ്റങ്ങളും ഏറ്റുപറഞ്ഞു കരയുമ്പോൾ കേട്ടു നിന്ന കുഞ്ഞേച്ചിയുടെയും ചിന്നുവിന്റെയും ചിരി ആ മുറിയാകെ നിറഞ്ഞു...  ചെറു ചിരിയിൽ നിന്നും അത് പൊട്ടിചിരിയിലേക്കു വഴി മാറുമ്പോൾ എന്താണ് സംഭവിച്ചതെന്ന് പോലും അറിയാതെ ഞാൻ അന്താളിച്ചു നിന്നു.. " ദേ...  ഇത്രേം ഒള്ളു എന്റെ ശ്രീയേച്ചിക്ക് കിചേട്ടനോടുള്ള പിണക്കം.... " ചിന്നു ഓടി വന്നെന്നെ കെട്ടിപ്പിച്ചു... കണ്ണുന്നീർ ഒഴുകിയ കണ്ണുകൾ അവൾ തുടച്ചു നീക്കി..  അപ്പോഴും നടക്കുന്നതെന്തെന്നു എനിക്ക് മനസിലാകുന്നുണ്ടായിരുന്നില്ല.... " എന്റെ പൊന്നു ശ്രീയേച്ചി...  കിച്ചേട്ടനെ ആരും വഴക്ക് പറഞ്ഞിട്ടില്ല .. എന്റെ ഈ ശ്രീകുട്ടിടെ മനസ്സറിയാൻ..ഞങ്ങൾ വെറുതെ പറഞ്ഞതല്ലേ ...  " ഒരു പുഞ്ചിരിയോടെ അവളതു പറയുമ്പോൾ ആശ്വാസത്തിന്റെ ഒരു തിളക്കം എന്റെ കണ്ണിലും നിഴലിച്ചു.. എല്ലാം എന്നേ പറ്റിക്കാൻ വേണ്ടിയായിരുന്നു എന്നറിഞ്ഞപ്പോൾ പിടിക്കപ്പെട്ടവളുടെ നാണം കലർന്ന പുഞ്ചിരി വിതുമ്പി നിന്ന എന്റെ ചുണ്ടിലും വിരിഞ്ഞു. " ഓഹ് .  എന്തൊക്കെ ആയിരുന്നു പെണ്ണിന്റെ പ്രകടനം..  ചീത്ത വിളിക്കുന്നു...  അങ്ങനെ ഒരു കെട്ട്യോൻ വേണ്ടെന്നു പറയുന്നു.  എന്നിട്ടിപ്പോൾ കിച്ചേട്ടാന്നും പറഞ്ഞു മോങ്ങുന്ന കണ്ടില്ലേ..... " "എല്ലാം അഭിനയം അല്ലെ ചേച്ചി....  ഈ ശ്രീയ്ച്ചിക്കു കിച്ചേട്ടനും കിച്ചേട്ടന് ശ്രീയേച്ചിയും ഇല്ലാതെ പറ്റില്ലെന്ന് ഇവരേക്കാൾ നന്നായി എനിക്കറിയാം.... " ചിന്നു  എന്നോട് ചേർന്ന് നിന്നതു പറയുമ്പോൾ എനിക്ക് സങ്കടത്തിനും സന്തോഷത്തിനും പുറമെ വല്ലാത്തൊരു ജ്യാള്യത തോന്നി .." ശ്രീയേച്ചിക്ക് തോന്നുന്നുണ്ടോ കിച്ചേട്ടന് ഈ ഒരാഴ്ച അവിടെ സുഖിച്ചിരിക്കയായിരുന്നു എന്ന്...  ഈ കഴിഞ്ഞ ഒരാഴ്ചയിൽ ഒരു നൂറു തവണ എങ്കിലും വിളിച്ചിട്ടുണ്ടാകും എന്റെ ശ്രീക്കുട്ടി എന്തെടുക്കുവാ എന്നും ചോദിച്ചു. അത്രക് ഇഷ്ടാ എന്റെ ശ്രീയേച്ചിനെ കിച്ചേട്ടന്... .  എന്നിട്ട് ആഹ് പാവം 

💬 Comments

View all comments