Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]
അതേ... ! " ഞാനും പറഞ്ഞു...
" ഉറപ്പാണോ...? "
" അതേ..... !"
" എങ്കിൽ ഞാനും അതേ.... "
" ആഹ് ... ശരി....എന്നോട് ഇനി മിണ്ടാൻ വരണ്ട... "
" ഇല്ല... വരുന്നില്ല... "
എന്റെ സ്വഭാവം നന്നായി അറിയാമായിരുന്നിട്ടു കൂടി എന്നെ ചൊടിപ്പിക്കാൻ കിച്ചേട്ടൻ മനപ്പൂർവം പറഞ്ഞതാണെന്ന് അറിഞ്ഞു തന്നെ ഞാൻ ഞങ്ങളുടെ പുതിയ വഴക്കിനുള്ള വഴി തുറന്നു.
കാർ ഒന്നു ഇരപ്പിച്ചു കിച്ചേട്ടൻ വണ്ടി മുന്നോട്ടു കുതിപ്പിച്ചെടുത്തു.. . ഞാൻ തിരിഞ്ഞും ഇരുന്നു.... എന്താണ് നടക്കുന്നതെന്ന് പോലും അറിയാതെ കാറിനുള്ളിൽ ഉള്ളവരെല്ലാം പരസ്പരം നോക്കി .
" രണ്ടു കണക്കാ .. .... "
കുഞ്ഞേച്ചിയുടെ തമാശ ഉയർന്നു ...****===***=*===
പിന്നീട് അങ്ങോട്ടൊരു പോരാട്ടം ആയിരുന്നു. പരസ്പരം വെറുപ്പണെന്ന് കാട്ടാനുള്ള വെപ്രാളം ആയിരുന്നു... എല്ലാറ്റിനും ചുക്കാൻ പിടിച്ചത് ഞാനും. കിച്ചേട്ടനെ എങ്ങനെ എങ്കിലും എന്റെ വരുതിയിൽ എത്തിക്കാൻ ഞാനും എന്റെ പഠിച്ച പണി പലതും നോക്കി . നടന്നില്ലെന്ന് മാത്രമല്ല.. കിച്ചേട്ടനെന്നെ തിരിഞ്ഞു കൂടി നോക്കാതെ ആയി.. വിരുന്ന് കഴിഞ്ഞു തിരികെ പോരുമ്പോൾ പോലും കിച്ചേട്ടൻ എന്നോടൊന്നു മിണ്ടുക പോലും ചെയ്യാതിരുന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചു.
" മടുത്തു ഞാൻ.. ഓർക്കുമ്പോൾ സങ്കടം വരുന്നു ... ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ എന്റെ കിച്ചേട്ടൻ... അങ്ങേരു ഒത്തിരി മാറി പോയി... ഇല്ലെങ്കിൽ ശ്രീക്കുട്ടി എന്നും പറഞ്ഞു പിറകെ നടക്കുന്ന മനുഷ്യൻ ആണ്.. ഇതിപ്പോൾ ശ്രീയും ഇല്ല കുട്ടിയും ഇല്ല... ഒരു ഐസ്ക്രീം കഴിക്കണം എന്ന് ആഗ്രഹിക്കുന്നത് അത്രക്ക് തെറ്റാണോ... അതിന് ഇത്ര വഴക്ക് ഉണ്ടാക്കേണ്ട കാര്യം ഉണ്ടോ അങ്ങേർക്കു....എന്നെ തല്ലിയില്ലേ.... അല്ലെങ്കിലും ഈ ആണുങ്ങൾ എല്ലാം ഇങ്ങനെയാ.... ഞങ്ങൾ പെണ്ണുങ്ങൾ വേണം നാണം കേട്ടു പിറകെ ചെല്ലാൻ... ഞാൻ പോവില്ല... അഭിമാനവും കക്ഷത്തിൽ വച്ചങ്ങേര് അവിടെ ഇരിക്കത്തെ ഒള്ളു.. "
ആ രാത്രി മനസ്സിൽ ഉറച്ച തീരുമാനം എടുത്തു കിടക്കുമ്പോഴും നിദ്രാദേവി കടാക്ഷിക്കുന്ന ലക്ഷണം ഇല്ല...
" പണ്ടാരം.... "
പുറത്തു നിന്നു കല്യാണത്തിന്റെ അവസാന ഭാഗമായ മദ്യ സൽക്കാരത്തിന്റെ പാട്ടും കൂത്തും
💬 Comments
View all comments