0%

Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]

Author : വില്ലി Read All Parts 4.2K
പോലെ തോന്നി എനിക്ക്....  കിച്ചേട്ടന്റെ ദേഹത്തത് കൊള്ളല്ലേ ദേവി എന്ന് ഞാൻ മനമുരുകി പ്രാർഥിച്ചു പോയി.... എന്റെ പ്രാർത്ഥന ദേവി കേട്ടിട്ടോ അതോ  എനിക്ക് ഉന്നമില്ലാഞ്ഞിട്ടോ എന്തോ കിച്ചേട്ടനെ മറികടന്നു അത് നേരെ ചെന്നു കൊണ്ടത് ഭിത്തിയിലാണ്... ഭാഗ്യം എന്നാശ്വസിക്കാൻ കഴിയുംമുമ്പേ കിണ്ടി ഭിത്തിയിൽ തട്ടി ബൂമറാങ് പോലെ പോയ വേഗത്തിൽ തിരികെ വന്നു...  കൊണ്ടത് എന്റെ കാലിൽ ആണ്.... എറിഞ്ഞ കിണ്ടി എനിക്ക് തന്നെ തിരിച്ചു കൊണ്ടു.. " അമ്മേ...... " അസഹനീയമായ വേദനയോടൊപ്പം ഒരലർച്ചയോടെ ഞാൻ നിലത്തേക്കിരുന്നു പോയി... " ശ്രീ....... " " തൊടണ്ടാ എന്നെ....  " തെറ്റെല്ലാം എന്റെ ഭാഗത്തായിരുന്നു എങ്കിലും എന്റെ കാലിൽ പിടുത്തമിട്ട കിച്ചേട്ടന്റെ കൈ തട്ടി മാറ്റി ഞാൻ അലറി.. ശബ്ധം കേട്ടിട്ടോ എന്തോ ആ നിമിഷം തന്നെ അമ്മയും കുഞ്ഞേച്ചിയും ഒക്കെ കതകും തള്ളി തുറന്നകത്തേക്ക് വന്നു.... അവരെ കണ്ടതും എന്റെ കരച്ചിലിനാഴം കൂടി.. " എന്താടീ എന്താ..  പറ്റിയെ.....?  " " ഈ കിച്ചേട്ടൻ എന്റെ കാലു ഓടിച്ചു....അയ്യോ.....  " കള്ള കണ്ണുനീരിനോടൊപ്പം അല്പം കള്ളവും കലർത്തി ഞാൻ പറഞ്ഞു..  കിചേട്ടനുള്ള ഒരു ചെറു ശിക്ഷ എന്നവണ്ണം.. " എന്താടാ എന്താ പറ്റിയെ... നീ എന്ത ചെയ്തേ?  " " ഒന്നുമില്ല.. ചേച്ചി...  ഇവളു  വെറുതെ പറയുന്നതാ..... " " നീ ഒന്നും ചെയ്യാഞ്ഞിട്ടാണോ മോൾ കിടന്നു കരയുന്നത്.... നോക്കി നിൽക്കാതെ മോളെ വേഗം ആശുപത്രിയിൽ കൊണ്ടോകാൻ നോക്ക്.... " മുറിയിലേക്ക് ഓടി കയറി വന്ന പരദൂഷണം വല്ല്യമ്മയുടെ ശബ്ദം ഉയർന്നു... പിന്നെ എല്ലാം

💬 Comments

View all comments