0%

Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]

Author : വില്ലി Read All Parts 1871
നീ കാര്യം എന്താന്ന് തെളിച്ചു പറ.... " " നിങ്ങളിവിടെ കല്യാണത്തിന് വന്നതാണോ അതോ കണ്ട പെൺപിള്ളേരോട് ശൃംഗരിക്കാൻ വന്നതോ... വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതെ വണ്ടിയിൽ കേറൂ.  നമുക്ക് നമ്മുടെ വീട്ടിൽ പോകാം.... "
" ഏത് വീട്...  നീയും ഞാനും തമ്മിൽ ഇനി ഒരു ബന്ധവും ഇല്ലെന്നു നീ തന്നല്ലേ പറഞ്ഞത്...ഞാൻ എങ്ങോട്ടേക്കും വരുന്നില്ല...  " " പറഞ്ഞെന്നു കരുതി എന്റെ കഴുത്തിൽ കിടക്കുന്ന ഈ താലി നിങ്ങൾ കെട്ടിയതല്ലാതാവുവോ.... അങ്ങനെ ഞാൻ എന്തെങ്കിലും പറഞ്ഞെന്നു കരുതി പിണങ്ങി പോകുവാണോ വേണ്ടേ...?  " എനിക്ക് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു...  സത്യത്തിൽ പരിസരം പോലും മറന്നു അലറുകയാറിയിരുന്നു ആ നിമിഷം ഞാൻ... " ആഹാ..  ഞാനാണോ വഴക്കുണ്ടാക്കി വീട്ടിൽ നിന്നു ഇറങ്ങി പോന്നത്  ...?  " " ശെരി സമ്മതിച്ചു....  എല്ലാം എന്റെ തെറ്റാ.... ഇപ്പോ നമുക്ക് വീട്ടിൽ പോകാം..  വാ..... " കിച്ചേട്ടന്റെ കൈയിൽ പിടിച്ചു വലിച്ചു ഞാൻ കെഞ്ചി...  ശരിക്കും ഞാൻ അപ്പോൾ കിച്ചേട്ടന്റെയാ  പഴയ ശ്രീക്കുട്ടി ആവുക ആയിരുന്നു... " ഇല്ല ... " ശില കണക്കെ നിന്നതല്ലാതെ കിചേട്ടനനങ്ങിയില്ല... " കിച്ചേട്ടാ എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ... " " വരട്ടെ..  നീ എന്ത് പറഞ്ഞാലും ഞാൻ എങ്ങോട്ടും വരുന്നില്ല....  " ആഹാ അത്രക്കായോ...  എന്റെ വാക്കുകൾ പോലും കൂട്ടാക്കാതെ നിന്ന കിച്ചേട്ടന്റെ മുന്നിൽ അവസാനം ഞാൻ ആ അറ്റകൈ പ്രയോഗം തന്നെ നടത്തി..  ശ്രീക്കുട്ടിയുടെ പതിനെട്ടാമത്തെ അടവ്.... ഒന്നും മിണ്ടാതെ നിന്ന കിച്ചേട്ടനെ ഞാൻ കെട്ടിപ്പിടിച്ചു...  ഉടുമ്പുകണക്കെ....  ആ ശരീരത്തോട് എനിക്ക് എത്ര ചേർന്ന് നിൽക്കാൻ പറ്റുമോ അത്രത്തോളം ആ നെഞ്ചിലേക്ക് ഞാൻ ചാരി നിന്നു..... എന്റെ എല്ലാ വിഷമങ്ങളും പരാതികളും കിച്ചേട്ടന് മുന്നിൽ അലിഞ്ഞില്ലാതായ നിമിഷം ആയിരുന്നു അത്..." സോറി കിച്ചേട്ടാ  ..... എന്നോടിനിയും ഇങ്ങനെ പിണങ്ങല്ലേ...  ശ്രീകുട്ടിക്കു സഹിക്കാൻ പറ്റുന്നില്ല....  " " അതിനു ഞാനാണോ പെണ്ണെ നിന്നോട് വഴക്കിട്ടത്....  " " കിചേട്ടനിങ്ങനെ അകന്നു നിൽക്കുമ്പോൾ തന്നെ വല്ലാണ്ടാകുവാ...  എനിക്ക് പറ്റണില്ല....  " " എന്നിട്ടാണോ

💬 Comments

View all comments