Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]
അങ്ങനെ ചെയ്തു എന്ന് കേട്ടപ്പഴാ വിശ്വാസം വരാത്തത്... "
" ആഹ്... നീ വിശ്വസിക്കണ്ടാ.... പുറമെ കാണുന്ന ഒന്നുമല്ല ശരിക്കുമുള്ള ആണുങ്ങൾ എന്ന് നിനക്ക് വൈകാതെ മനസിലായിക്കൊള്ളും.. അന്ന് നീ എന്നെ ഓർക്കും ... "
" ശ്രീയേച്ചി എന്തു പറഞ്ഞാലും ഞാൻ കിച്ചേട്ടന്റെ കൂടെയാട്ടോ... അതൊരു പാവമാ.. "
" അത് ശെരിയാ.... കാര്യം അറിയതെ ആ ചെക്കനെ എല്ലാരും കൂടി ഇന്നലെ വെറുതെ ചീത്ത പറഞ്ഞു എന്നാ കേട്ടത്.... "
കുഞ്ഞേച്ചി അത് പറഞ്ഞതെ ഇടിവെട്ടേറ്റവളെ പോലെ ഞാൻ ചാടി എഴുന്നേറ്റു..
" കിച്ചേട്ടനെ വഴക്ക് പറഞ്ഞോ... ആരു.. ? "
" വേറെ ആരു.. വല്യമ്മ.... "
" കിച്ചേട്ടനെ വഴക്ക് പറയാൻ ആ തള്ള ആരാ...? അല്ലെങ്കിലും കിച്ചേട്ടനെ എന്തിനാ വഴക്ക് പറയുന്നേ...... "
" പിന്നെ... നിന്റെ കാലു തല്ലി ചതച്ച അവനോട് പിന്നെ എന്ത് പറയണമായിരുന്നു.... വല്യമ്മ നല്ലത് പറഞ്ഞെന്ന അമ്മ പറഞ്ഞെ... "
" അതിന് അത് കിചേട്ടനാണെന്നു ആരാ പറഞ്ഞെ. ? .. അത് ഞാനാ... ഞാൻ എറിഞ്ഞ കിണ്ടി ഭിത്തിയിൽ കൊണ്ടു തിരിച്ചു എന്റെ കാലിൽ കൊണ്ടതാ.. അല്ലാതെ എന്റെ കിച്ചേട്ടൻ ഒന്നും ചെയ്തിട്ടില്ല.... "
അത് പറഞ്ഞു തീരുമ്പോളേക്കും ഞാൻ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു...
" എന്റെ കിച്ചേട്ടനെ വഴക്ക് പറയാൻ അവർക്കെന്താ അവകശം.... "
കണ്ണുനീർ ധാരയായി കവിളിനെ നനച്ചു താഴേക്കൊഴുകിയിറങ്ങി. പറഞ്ഞതത്രയും വിശ്വസിക്കാത്ത മട്ടിൽ അവര് രണ്ടു പേരും എന്നേ നോക്കി നിൽക്കുമ്പോൾ ഞാൻ മുഖം പൊത്തി കരയുകയായിരുന്നു ..
💬 Comments
View all comments