Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]
"
" പോയിട്ടൊന്നും ഇല്ല ...പക്ഷെ എനിക്ക് എന്തോ .... എനിക്കും വേണം കിച്ചേട്ടാ.... ഒരു കുഞ്ഞി കിച്ചുവിനെ.... "
അതിനു മറുപടി എന്നവണ്ണം എന്റെ നെറുകയിൽ ഒരു ചുംബനം ആണ് കിച്ചേട്ടൻ തന്നത്...കാലങ്ങളായി കേൾക്കാൻ കൊതിച്ച വാക്കുകൾക്ക് പൂർണ സമ്മതം എന്ന മട്ടിൽ.
സത്യത്തിൽ ഞങ്ങളുടെ കുട്ടിക്കളി ഒന്നു മാറിയിട്ട് വേണ്ടേ പുതിയ കുട്ടിയെ കുറിച്ചാലോചിക്കാൻ......... എന്നാണ് എല്ലാരും പറയാറ്...
" കുഞ്ഞാവ വന്നാൽ കിച്ചേട്ടന് എന്നോടുള്ള സ്നേഹം കുറയുവോ...? "
തമാശക്ക് എന്നാ വണ്ണം എന്റെ വായിൽ നിന്നു ചാടി..
" എനിക്ക് എന്റെ ശ്രീകുട്ടിയോടുള്ള ഇഷ്ടം ഒരിക്കലും കുറയില്ല..... "
" ശെരിക്കും....? "
" മം... "
" എന്നാൽ എന്റെ എല്ലാ ആഗ്രഹവും സാധിച്ചു തരുവോ....? "
" മം.... " കിച്ചേട്ടൻ സമ്മതം മൂളി.
" എങ്കിൽ എനിക്ക് ഐസ്ക്രീം വാങ്ങി തരുവോ
..? "
" തരാലോ.... "
" എനിക്കിപ്പോൾ വേണം.... "
" ഇപ്പോളോ.... നേരം വെളുക്കട്ടെ... വാങ്ങിക്കാം..... "
" പറ്റില്ല എനിക്കിപ്പോൾ തന്നെ വേണം... "
" ഈ രാത്രി ഞാൻ എവിടെ പോയി വാങ്ങിക്കാനാ.. ശ്രീ.... അതും അല്ല പുറത്തു നല്ല മഴയും ഉണ്ട്..... "
" അപ്പോൾ ഇപ്പോ കിച്ചേട്ടൻ പറഞ്ഞതോ എന്റെ എല്ലാ ആഗ്രഹവും സാധിച്ചു തരും എന്ന്.... "
ഞാൻ പെട്ടെന്നങ്ങേരുടെ നെഞ്ചിൽ നിന്നടർന്നു മാറി എഴുന്നേറ്റിരുന്നു..
" പറ്റില്ലെന്ന് പറഞ്ഞില്ലല്ലോ.. ഞാൻ.... ദേ... രാവിലെ തന്നെ എന്റെ ശ്രീകുട്ടിക്ക് ഞാൻ ഒരു ഐസ്ക്രീം വണ്ടി തന്നെ മുറ്റത്തു കൊണ്ടു വന്നു തരാം.. അത് പോരെ..... "
" പറ്റില്ല.. എനിക്കിപ്പോൾ തന്നെ വേണം... "
എന്റെ ദേഹത്ത് പതിച്ച കിച്ചേട്ടന്റെ കൈകൾ തട്ടിമാറ്റി ഞാൻ ബലം പിടിച്ചിരുന്നു.. കിച്ചേട്ടന്റെ മുന്നിൽ വാശി കാണിക്കാൻ എനിക്കെന്നും ഒരു തരം ആവേശം ആണ്..." ഹാ.. എന്തിനാ നീ ഈ വാശി കാണിക്കുന്നേ... "
" ഓഹോ... അപ്പോൾ ഞാൻ ചോതിച്ചതാണോ തെറ്റ്... ഇന്ന് ആ ജ്യോതിക്ക് ഐസ്ക്രീം വാങ്ങി
💬 Comments
View all comments