0%

Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]

Author : വില്ലി Read All Parts 1874
കൊടുക്കാൻ എന്ത് ഉത്സാഹം ആയിരുന്നു.... " " എടീ പുല്ലേ അത് നിന്റെ കൂട്ടുകാരി അല്ലെ...?  " " ആഹാ.... അപ്പോൾ അത് ഓർമ ഉണ്ടല്ലേ...  എന്നിട്ടാണോ മനുഷ്യ  ഐസ്ക്രീം വാങ്ങിക്കൊണ്ടു വന്നിട്ട് ആദ്യം അവൾക്ക് കൊണ്ട് കൊടുത്തത്.  അതും അടുത്ത് ഞാൻ നിൽക്കുമ്പോൾ.......?  " അത് കേട്ടു കിച്ചേട്ടന്റെ മുഖത്തുണ്ടായ ഭാവം എനിക്ക് ലഹരി ആയിരുന്നു....അധികം ഉന്മേഷത്തോടെ എന്നിലെ കുട്ടിത്തം ഉണർന്നു വന്നു. " ഇത് നല്ല കൂത്തു...  നീ വെറുതെ ആവശ്യം ഇല്ലാത്തതു ചിന്തിച്ചു കൂട്ടണ്ടാ ട്ടോ....?  " " ഞാൻ പറഞ്ഞതിൽ ആണോ..  നിങ്ങൾക് ചെയ്യാം ..  സത്യം പറ നിങ്ങൾ തമ്മിൽ എന്താ ബന്ധം..?  " എല്ലാം കേട്ടു കണ്ണും മിഴിച്ചു നിന്ന കിച്ചേട്ടനെ കണ്ടെനിക്ക് ചിരിയാണ് വന്നത്.  കിച്ചേട്ടനെ വെറുതെ വട്ടാക്കാൻ ഞാൻ വീണ്ടും ശ്രമിച്ചു.... " സത്യം പറ കിച്ചേട്ടാ..  നിങ്ങൾക്കെന്നെ മടുത്തു തുടങ്ങിയോ..? ചോദിച്ചത് മാത്രമേ ഓർമ ഉള്ളു.. ആദ്യമായി കിച്ചേട്ടന്റെ കൈ എന്റെ കവിളിൽ പതിച്ചു...  അങ്ങേരുടെ കൈയുടെ ചൂട് ഞാൻ അറിഞ്ഞു....  മുഖം ചുവന്നു പുകയാൻ തുടങ്ങി...  എന്ത സംഭവിച്ചതെന്ന് കൂടെ മനസ്സിലാവുന്നതിനു മുൻപേ കിച്ചേട്ടൻ എന്തോ പറയുന്നുണ്ടായിരുന്നു..
പക്ഷെ അടി കിട്ടിയതേ കാതടഞ്ഞ അവസ്ഥയിൽ ആയ ഞാൻ ഒന്നും കേട്ടില്ല..  ആദ്യമായി കിട്ടിയ അനുഭവത്തിന്റെ വിഷമത്തിനു മേൽ കണ്ണുനീർ വന്നു മൂടുന്നതിന് മുൻപ് ഞാൻ കണ്ടു മുറി വിട്ട് പുറത്തേക്ക് പോകുന്ന കിച്ചേട്ടനെ....  അന്നാദ്യമായി ആ മുറിയിൽ കിചേട്ടനില്ലാതെ ഞാൻ ഒരു രാത്രി കഴിച്ചു കൂട്ടി. മനസ്സും ശരീരവും പുകയുക ആയിരുന്നു.. തല്ലാൻ മാത്രം ഉള്ള തെറ്റൊന്നും ഞാൻ  ചെയ്തതായി എനിക്ക് തോന്നിയില്ല..  പിന്നെ എന്തിന് കിച്ചേട്ടൻ എന്റെ നേരെ കൈ ഉയർത്തി..?  വല്ലാതെ മനസ്സ് പിടഞ്ഞു.  അന്ന് രാത്രി കിച്ചേട്ടൻ ഒന്ന് എന്നെ തിരിഞ്ഞ് കൂടി നോക്കിയില്ല.  അത്രക്ക് അഹങ്കാരം പാടില്ലല്ലോ...അങ്ങേരെ ഒരു പാഠം പഠിപ്പിക്കണം എന്ന് കരുതി  തന്നയാണ് രാവിലെ തന്നെ വീട്ടിലേക്ക് പോന്നത്.....പക്ഷെ ദൈവം എന്നെ വീണ്ടും ഇവിടെ എത്തിച്ചു..  എന്റെ കിച്ചേട്ടന്റെ അരികിൽ തന്നെ... എല്ലാം ഇന്നോർക്കുമ്പോൾ ചിരിയാണ്

💬 Comments

View all comments