Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]
അടങ്ങില്ല.. എന്തായാലും വരുന്നിടത്തു വച്ചു കാണാം എന്ന് കരുതി.. പലപ്പോഴായി കിച്ചേട്ടനെ കണ്ടെങ്കിലും എന്നെ ശ്രദ്ധിക്കാതെ ഉള്ള അങ്ങേരുടെ പോക്ക് കണ്ട് എനിക്ക് സംശയം തോന്നിയതാണ്... പെണ്ണിന്റെയും ചെക്കന്റേയും കൂടെ ഫോട്ടോ എടുക്കാൻ നിന്ന നേരം എന്റെ അരികിൽ നിന്നു കിച്ചേട്ടൻ മാറി നിന്ന ആ നിമിഷം ഞാൻ അത് തീർച്ചപ്പെടുത്തി.. കിച്ചേട്ടൻ കൊതികുത്തിയിരിക്കുന്നു...അതും ഈ പാവം ശ്രീകുട്ടിയോട്....
എല്ലാം എന്റെ തെറ്റാ.... അത്രക്കൊന്നും പോകേണ്ടി ഇരുന്നില്ല എന്ന് ഇപ്പോൾ തോന്നുന്നു. പറ്റിപ്പോയി..സ്വയം പഴിച്ചു ചെക്കൻ വീട്ടിലേക്ക് വിരുന്നിനു പോകാൻ നേരം കിച്ചേട്ടന്റെ വണ്ടിയിൽ തന്നെ ഞാൻ ഇടം പിടിച്ചു. കൂടെ ചേച്ചിയും അവരുടെ കുരുപ്പുകളും പിന്നെ അമ്മയും..
കാറിന്റെ മുന്നിൽ തന്നെ ഞാൻ കയറി ഇരുന്നു.. പണ്ടൊരിക്കൽ ബൈക്കിൽ നിന്നു വീണു വയ്യാണ്ട് കിച്ചേട്ടൻ കിടന്നപ്പോൾ വഴക്കുണ്ടാക്കി വാങ്ങിപ്പിച്ചതാണ് ഞാൻ ഈ കാർ.. പിന്നെ ആ ബൈക്കിൽ തൊടാൻ ഞാൻ കിച്ചേട്ടനെ അനുവദിച്ചിട്ടില്ല..
കല്യാണ വണ്ടിക്കു പിന്നാലെ കാറ് പായുമ്പോൾ കണ്ണ് പറിക്കാതെ ഞാൻ കിച്ചേട്ടനെ തന്നെ നോക്കി ഇരുന്നു.. അതറിഞ്ഞിട്ടു കൂടി എന്നെ ഒന്നു തിരിഞ്ഞു നോക്കാൻ പോലും കിച്ചേട്ടൻ കൂട്ടാക്കാഞ്ഞത് എന്നെ നന്നായി ചൊടിപ്പിച്ചു.
" ഓഹ്.. എന്നാലും ഇത്ര ഗമ പാടില്ലട്ടോ...? "
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു കിറികോട്ടി പുറത്തേക്ക് തല തിരിച്ചു..
" എന്താ...? "
കേട്ടപാടെ ചേച്ചിയുടെ ശബ്ദം ഉയർന്നു.
" ഞാൻ കുഞ്ഞേച്ചിയോടൊന്നും പറഞ്ഞില്ല...ഞാൻ എന്റെ കിചേട്ടനോടല്ലേ പറഞ്ഞെ. ഒന്നു മിണ്ടാതെ ഇരിക്കാമോ ? "
കിചേട്ടനോടുള്ള ദേഷ്യവും അമർഷവും ഞാൻ കുഞ്ഞേച്ചിയിൽ തീർത്തു.
" ഈ
💬 Comments
View all comments