0%

Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]

Author : വില്ലി Read All Parts 4.2K
പെണ്ണിനീതെന്താ....? കുറച്ചു ദിവസം ആയി തുടങ്ങിയിട്ട്.....  എന്താ മോനെ പ്രശ്നം?  " അത്ര നേരവും ഒന്നും മിണ്ടാതിരുന്ന അമ്മയുടെ ശബ്ദവും ഉയർന്നു. " അവൾക്കു വട്ടാണമ്മേ ... അമ്മ അത് കാര്യമാക്കണ്ട...  " കിചേട്ടനത് പറയുമ്പോൾ ഞാൻ ഞെട്ടി പോയി. പ്രിയപ്പെട്ടവന്റെ നാവിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകൾ കേട്ടു സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നെന്റെ കണ്ണ് നിറച്ചു. കിച്ചേട്ടനെ ഞാൻ സൂക്ഷിച്ചു നോക്കുമ്പോൾ ആ മുഖത്തുണ്ടായ കള്ള ചിരി എന്നിൽ വീണ്ടും ദേഷ്യം ഉണ്ടാക്കി. " പോടാ. ദുഷ്ടാ.... " ആ ചിരി കണ്ടു നിൽക്കാൻ ഉള്ള ശേഷി ഇല്ലാതെ... ഞാൻ കിച്ചേട്ടന്റെ തോളിൽ ആഞ്ഞിടിച്ചു....  ഒന്നല്ല.  പല തവണ.  എന്റെ കലിയടങ്ങുന്നത് വരെ. " ആർക്കടാ കൊരങ്ങാ വട്ടു..?  " കിച്ചേട്ടനൊട്ടും പ്രതീക്ഷിക്കാതെ  ഉള്ള എന്റെ നീക്കം കിച്ചേട്ടന്റെ ശ്രദ്ധ തെറ്റിച്ചു.  വണ്ടി ചവിട്ടി നിർത്തി പെട്ടന്ന് തന്നെ എന്റെ കൈയിൽ കയറി പിടിച്ചു... " അടങ്ങിയിരിക്കെടീ പെണ്ണെ.... " " ഇല്ല...  പോ....  എന്നോട് മിണ്ടണ്ടാ... എനിക്ക് വട്ടല്ലേ...? " കിച്ചേട്ടന്റെ കൈ ശക്തിയിൽ തട്ടി മാറ്റി ഞാൻ മുഖം വീർപ്പിച്ചു തിരിഞ്ഞിരുന്നു..  എല്ലാം കണ്ടു ഞെട്ടിത്തരിച്ചിരിക്കയായിരുന്നു അമ്മയും ചേച്ചിയും...  കിച്ചേട്ടനെ തല്ലുന്നത് കണ്ടു ചേച്ചിയുടെ കുരുപ്പുകൾ ആർത്തു ചിരിക്കുന്നുണ്ടായിരുന്നു... എന്റെ ഇരിപ്പു കണ്ടിട്ടും ഒന്നും മിണ്ടാതെ ഇരുന്ന കിച്ചേട്ടനെ ഒന്നു പാളി നോക്കി.  പുഞ്ചിരിയിൽ ഒരു മാറ്റവും വരുത്താതെ എന്നെ തന്നെ നോക്കി നോക്കിയിരിക്കയായിരുന്നു കിച്ചേട്ടൻ..  പക്ഷെ എന്നോട് മിണ്ടനോ എന്നെ സമാധാനിപ്പിക്കാനോ അങ്ങേരു  കൂട്ടാക്കാഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി. " ശ്രീ..

💬 Comments

View all comments