Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]
നീ എന്നോട് വഴക്കണോ? "
അല്പനേരത്തിനു ശേഷം കിച്ചേട്ടന്റെ ചോദ്യം ഉയർന്നു...
" അതേ... ! " ഞാനും പറഞ്ഞു...
" ഉറപ്പാണോ...? "
" അതേ..... !"
" എങ്കിൽ ഞാനും അതേ.... "
" ആഹ് ... ശരി....എന്നോട് ഇനി മിണ്ടാൻ വരണ്ട... "
" ഇല്ല... വരുന്നില്ല... "
എന്റെ സ്വഭാവം നന്നായി അറിയാമായിരുന്നിട്ടു കൂടി എന്നെ ചൊടിപ്പിക്കാൻ കിച്ചേട്ടൻ മനപ്പൂർവം പറഞ്ഞതാണെന്ന് അറിഞ്ഞു തന്നെ ഞാൻ ഞങ്ങളുടെ പുതിയ വഴക്കിനുള്ള വഴി തുറന്നു.
കാർ ഒന്നു ഇരപ്പിച്ചു കിച്ചേട്ടൻ വണ്ടി മുന്നോട്ടു കുതിപ്പിച്ചെടുത്തു.. . ഞാൻ തിരിഞ്ഞും ഇരുന്നു.... എന്താണ് നടക്കുന്നതെന്ന് പോലും അറിയാതെ കാറിനുള്ളിൽ ഉള്ളവരെല്ലാം പരസ്പരം നോക്കി .
" രണ്ടു കണക്കാ .. .... "
കുഞ്ഞേച്ചിയുടെ തമാശ ഉയർന്നു ...****===***=*===
പിന്നീട് അങ്ങോട്ടൊരു പോരാട്ടം ആയിരുന്നു. പരസ്പരം വെറുപ്പണെന്ന് കാട്ടാനുള്ള വെപ്രാളം ആയിരുന്നു... എല്ലാറ്റിനും ചുക്കാൻ പിടിച്ചത് ഞാനും. കിച്ചേട്ടനെ എങ്ങനെ എങ്കിലും എന്റെ വരുതിയിൽ എത്തിക്കാൻ ഞാനും എന്റെ പഠിച്ച പണി പലതും നോക്കി . നടന്നില്ലെന്ന് മാത്രമല്ല.. കിച്ചേട്ടനെന്നെ തിരിഞ്ഞു കൂടി നോക്കാതെ ആയി.. വിരുന്ന് കഴിഞ്ഞു തിരികെ പോരുമ്പോൾ പോലും കിച്ചേട്ടൻ എന്നോടൊന്നു മിണ്ടുക പോലും ചെയ്യാതിരുന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചു.
" മടുത്തു ഞാൻ.. ഓർക്കുമ്പോൾ സങ്കടം വരുന്നു ... ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ എന്റെ കിച്ചേട്ടൻ... അങ്ങേരു ഒത്തിരി മാറി പോയി... ഇല്ലെങ്കിൽ ശ്രീക്കുട്ടി എന്നും പറഞ്ഞു പിറകെ നടക്കുന്ന മനുഷ്യൻ ആണ്.. ഇതിപ്പോൾ ശ്രീയും ഇല്ല കുട്ടിയും
💬 Comments
View all comments