Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]
പതിയെ കിച്ചേട്ടന്റെ ചൂടും പറ്റി ഉറക്കത്തിലേക്കു വഴുതി വീണു ഒരു ചെറു പുഞ്ചിരിയോടെ.
പെട്ടന്ന് ഉറക്കം കെടുത്തുന്ന ശബ്ദവും ആയി ഫോൺ ഉച്ചത്തിൽ ശബ്‌ദിച്ചു... ഞെട്ടി എഴുന്നേറ്റു ഒരു നിമിഷം കൊണ്ട് ചാടി കിച്ചേട്ടൻ എന്റെ ഫോൺ എടുത്തു..
" ചേച്ചിയാണ്..... "
അതു പറഞ്ഞു കിച്ചേട്ടൻ ഫോൺ അറ്റന്റ് ചെയ്തു ലൗഡ്സ്പീക്കറിൽ ഇട്ടു....
" ഹലോ... "
" നീ ഇതെവിടെയാടീ പെണ്ണെ.... നിന്നെ തിരയാനിനി ഇവിടെ ഒരിടം ബാക്കി ഇല്ല.... "
എന്റെ ശബ്ദം കേട്ടതേ കുഞ്ഞേച്ചിയുടെ ശബ്ദം ഫോണിൽ ഉയർന്നു കേട്ടു.
" ചേച്ചി എന്തിനാ എന്നോട് ചൂടാവുന്നെ... ഞാൻ വേറെ ആരുടേം കൂടെ അല്ല... എന്റെ കെട്ട്യോന്റെ കൂടെ എന്റെ വീട്ടില.... "
" ഇത് നല്ല കൂത്തു.... പോവുമ്പോൾ എന്ന നിനക്ക് ഒക്കെ ഒന്നു പറഞ്ഞിട്ട് പോയി കൂടെ..... "
" ചേച്ചിക് ഇപ്പോൾ എന്താ വേണ്ടേ... "
" എനിക്ക് ഒന്നും വേണ്ടായേ.... ഈ തലതെറിച്ച പെണ്ണ് എവിടെ പോയി എന്നറിയാതെ പേടിച്ചു ദേ.. അമ്മ പറഞ്ഞിട്ട് വിളിച്ചത ഞാൻ..... "
ചേച്ചി നല്ല കലിപ്പിൽ ആണെന്ന് തോന്നുന്നു.. ശബ്ദത്തിനൊക്കെ വല്ലാത്ത കനം തോന്നി..
" ആഹ് എന്നാൽ അമ്മയോട് പറഞ്ഞേരെ... ആ തലതെറിച്ചവൾ കെട്ടിയോനേം കെട്ടിപിടിച് കിടന്നുറങ്ങി എന്ന് ........ "
" ആഹ്.. ആയിക്കോട്ടെ..... എന്നിട്ട് എപ്പോളാ വരുന്നേ തിരിച്.... "
" ഇനി എന്തിനാ വരുന്നേ .... ? "
" ദേ പെണ്ണെ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ടാ.... നാളെ രാവിലെ ഇങ്ങോട്ട് വന്നോണം... വന്നവർ ഒന്നും പോയിട്ടില്ല. രാവിലെ നീ എവിടെ എന്ന് ചോദിച്ചാൽ നാണം കെടാൻ എനിക്ക് പറ്റില്ല...... "
പെട്ടന്ന് ഫോണിലൂടെ കേട്ടത് അമ്മയുടെ ശബ്ദം ആയിരുന്നു. ചേച്ചിയുടെ കൈയിൽ നിന്നും ഫോൺ തട്ടിപ്പറിച്ചത് ആണെന്ന് തോന്നുന്നു.. അമ്മ നല്ല ദേഷ്യത്തിൽ ആയിരുന്നതിനാൽ ഞാൻ മറുത്തൊന്നും പറയാതെ സമ്മതം മൂളി...
" നിനക്കോ വെളിവില്ല... കിച്ചു എന്ത്യേടി..... "
അടുത്തത് അമ്മ കിച്ചുവേട്ടന്റെ നെഞ്ചത്തോട്ടാണോ....
":കിച്ചേട്ടൻ ഉറങ്ങിമ്മാ.... "
" ആഹ്
💬 Comments
View all comments