Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]
രണ്ടും കൂടി നേരം വെളുക്കുമ്പൊൾ ഇവിടെ കണ്ടോണം... "
" ശരിയമ്മാ...... "കാൾ കട്ട് ആയതും ഞാൻ അറിയാതെ ഒരു ദീർഘ നിശ്വാസം എടുത്തു കിച്ചേട്ടനെ നോക്കുമ്പോൾ ചിരിയടക്കി കിടക്കുകയാണ് കക്ഷി
" ചിരിക്കുന്നോ കള്ള..... എല്ലാറ്റിനും കാരണം നിങ്ങളാ... എന്നിട്ട് ഇരുന്നു കിണിക്കുന്നോ... ? "
കിച്ചേട്ടന്റെ നെഞ്ചിലേക്ക് ശക്തിയായി ഇടിച്ചു കൊണ്ട് ഞാൻ ചോദിച്ചു....
" ആഹാ... ഞാൻ ആണോ നിന്നെ ഇങ്ങോട്ട് വിളിച്ചുകൊണ്ടു വന്നത്..? നീ എന്നെ തട്ടിക്കൊണ്ടു വന്നതല്ലേ....? "
ചിരിയൊട്ടും അടക്കാതെ എന്റെ കൈയിൽ കയറി പിടിച്ചു അങ്ങേരും പറഞ്ഞു.....
എങ്കിലും എന്റെ കൈയിൽ മറുപടി ബാക്കി ആയിരുന്നു.. പറയാനായി വായ തുറന്നതും കിച്ചേട്ടൻ എന്റെ വായ പൊത്തിപിടിച്ചു..
" എന്റെ പൊന്നു ശ്രീ.... ഇനി ഒന്നും പറയണ്ടാ.. ഞാൻ എന്റെ തെറ്റ് സമ്മതിച്ചു പോരെ..... "
എന്റെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ടാകാം കിച്ചേട്ടൻ അങ്ങനെ പറഞ്ഞത്.. ഏതായാലും അതെനിക്കിഷ്ടപ്പെട്ടു. കൈ എടുത്തതും കിച്ചേട്ടന്റെ കവിളിൽ നല്ലൊരു ഉമ്മയും കൊടുത്തു കിചേട്ടനോട് ഒട്ടിചേർന്നു വീണ്ടും കിടന്നു.
" ശ്രീ നമുക്ക് വീട്ടിലേക്ക് തിരിച്ചു പോകണ്ടേ....? "
അല്പനേരത്തിനു ശേഷമുള്ള കിച്ചേട്ടന്റെ ചോദ്യം കേട്ടു ഞൻ സംശയരൂപേണ കിച്ചേട്ടനെ നോക്കി.
" അമ്മയൊക്കെ അന്ന്വേക്ഷിക്കല്ലേ... പറയാതെ പോന്നതല്ലേ..... ? "
" വേണ്ട കിച്ചേട്ടാ.. പോവണ്ട.. നമുക്ക് ഇങ്ങനെ കിടക്കാം....... "
" എങ്കിലും അത് മോശം അല്ലെ,? "
" നമ്മള് വിളിച്ചു പറഞ്ഞില്ലേ കിച്ചേട്ടാ... ഇനി നിർബന്ധം ആണേൽ നാളെ രാവിലെ പോകാന്നേ..... "
അതിന് കിച്ചേട്ടൻ സമ്മതം മൂളിയതും
ഞാൻ വീണ്ടും കിച്ചേട്ടന്റെ നെഞ്ചിലേക്ക് കയറി കിടന്നു.. ഉറക്കം പിടിച്ചു വന്നതായിരുന്നു.... പെട്ടന്നാണെനിക്ക് ആ കാര്യം ഓർമ വന്നത്...
ഞാൻ കിചേട്ടനിൽ നിന്നും ചാടി എഴുന്നേറ്റു മാറി ഇരുന്നു ..
" എന്താടീ... എന്ത് പറ്റി......? "
" സത്യം പറ... എന്തിനാ വീട്ടിൽ പോണത് ...? "
എന്റെ ചോദ്യത്തിനർദ്ധം മനസ്സിലാവാത്ത വണ്ണം കിച്ചേട്ടൻ ചോദിച്ചു ....
" അല്ലേൽ എന്റെ വീട്ടിൽ പോണ കാര്യം
💬 Comments
View all comments