0%

Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]

Author : വില്ലി Read All Parts 4.3K
എന്നെ അവിടെ ഒറ്റക്കാക്കി നീ പോന്നത്....  " ":ഇനി ഞാൻ എന്റെ കിച്ചുവേട്ടനെ വിട്ടു എങ്ങോട്ടും പോവില്ല......  " " സത്യായിട്ടും ഇനി ഞാൻ എന്റെ കിചേട്ടനോട് വഴക്കിടില്ല...  ഇനി ഒരു ആഗ്രഹവും പറഞ്ഞു ഞാൻ വാശി പിടിക്കില്ല....... " "' ഉറപ്പാണോ.. ..." " ആഹ്..  ഉറപ്പു...  വാ കിച്ചേട്ടാ..  നമുക്കു വീട്ടിൽ പോകാം ....  " എന്റെ അവസാനത്തെ അടവ് ഏറ്റു..  ആ മുഖമൊന്ന് തെളിഞ്ഞു..  അല്ലെങ്കിലും ഈ ശ്രീക്കുട്ടി ഒന്നു മനസ്സറിഞ്ഞു സ്നേഹിച്ചാൽ  തീരുന്നതേയുള്ളൂ കിച്ചേട്ടന്റെ പിണക്കങ്ങൾ.... പിന്നൊന്നും പറയാതെ ഞാൻ കാറിൽ കയറി. കിച്ചേട്ടനും... ആരോടും പറയാൻ നിന്നില്ല...  വണ്ടി നേരെ വീട്ടിലേക്കു വച്ചു പിടിച്ചു.  ഞങ്ങളുടെ സ്വർഗത്തിലേക്ക്.... ഒരാഴ്ചയോളം ആയി  കിച്ചേട്ടന്റെ നെഞ്ചിൽ തല വച്ചു കിടന്നിട്ട്......  കാതുകളിൽ മുഴങ്ങുന്ന ഈ ഹൃദയ താളം കേട്ടിട്ട്.  നെഞ്ചിൽ പൊടിഞ്ഞ ഈ വിയർപ്പു മണം ആസ്വദിച്ചിട്ടു... കിച്ചേട്ടന്റെ കൈകൾ ഇതുപോലെ ഒന്നെന്നെ പൊതിഞ്ഞു പിടിച്ചിട്ട്... അന്നൊരു മഴയുള്ള രാത്രിയായിരുന്നു ദേ.. ഇത് പോലെ കിചേട്ടന്റെ ചൂടറിഞ്ഞു ചേർന്ന് കിടക്കാൻ അത്തരം രാത്രികളിൽ ഒരു പ്രത്യേക സുഖം ആണ്. അന്ന് പകൽ മുഴുവൻ കിചേട്ടനോടൊപ്പം കറങ്ങി നടന്നു സിനിമയും കണ്ടു വഴിയിൽ വച്ചു കണ്ട എന്റെയൊരു കൂട്ടുകാരിയോടൊത്തു ഭക്ഷണവും കഴിച്ചു തിരികെ എത്തി കിചേട്ടനോടൊപ്പം ഒരു പുതപ്പിനുള്ളിൽ ഇഴഞ്ഞു കയറി കിച്ചുവേട്ടന്റെ ചൂട്പറ്റി ചുരുണ്ടു കൂടുമ്പോൾ ഞാൻ ശെരിക്കും ഒരു കുഞ്ഞി കുട്ടിയായി മാറിയിരുന്നു.... കിച്ചേട്ടന്റെ ശ്രീകുട്ടി. ! ആ ഒരു നിമിഷത്തേക്ക്.... " കിച്ചേട്ടാ..... !" " മം.... " "

💬 Comments

View all comments