0%

Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]

Author : വില്ലി Read All Parts 4.3K
അമ്മയൊക്കെ ചോദിച്ചു തുടങ്ങി. " " എന്ത്...? " " കല്യാണം കഴിഞ്ഞിത്ര നാളായില്ലേ..  കുട്ടികളൊന്നും വേണ്ടേ എന്ന്..... " വിരലുകൾ കിച്ചേട്ടന്റെ നെഞ്ചിലൂടെ പരതി നടക്കുമ്പോൾ കിച്ചേട്ടൻ ചിരിക്കുകയായിരുന്നു.
" ഞാൻ എന്ന് തൊട്ടു പറയുന്നതാ..  ശ്രീ... നിനക്കായിരുന്നില്ലേ പതിയെ മതി എന്ന് വാശി..... " " അത് പിന്നെ  എന്റെ കിച്ചേട്ടനെ എന്റെ മാത്രം ആയിട്ടൊന്നു സ്നേഹിക്കാൻ അല്ലെ....  " " ഇപ്പോൾ സ്നേഹം ഒകെ പോയോ...?  " " പോയിട്ടൊന്നും ഇല്ല ...പക്ഷെ എനിക്ക് എന്തോ  .... എനിക്കും വേണം കിച്ചേട്ടാ....  ഒരു കുഞ്ഞി കിച്ചുവിനെ.... " അതിനു മറുപടി എന്നവണ്ണം എന്റെ നെറുകയിൽ ഒരു ചുംബനം ആണ് കിച്ചേട്ടൻ തന്നത്...കാലങ്ങളായി കേൾക്കാൻ കൊതിച്ച വാക്കുകൾക്ക് പൂർണ സമ്മതം എന്ന മട്ടിൽ. സത്യത്തിൽ ഞങ്ങളുടെ കുട്ടിക്കളി ഒന്നു മാറിയിട്ട് വേണ്ടേ പുതിയ കുട്ടിയെ കുറിച്ചാലോചിക്കാൻ......... എന്നാണ് എല്ലാരും പറയാറ്... " കുഞ്ഞാവ വന്നാൽ കിച്ചേട്ടന് എന്നോടുള്ള സ്നേഹം കുറയുവോ...?  " തമാശക്ക് എന്നാ വണ്ണം എന്റെ വായിൽ നിന്നു ചാടി.. " എനിക്ക് എന്റെ ശ്രീകുട്ടിയോടുള്ള ഇഷ്ടം ഒരിക്കലും കുറയില്ല..... " " ശെരിക്കും....? " " മം... " " എന്നാൽ എന്റെ എല്ലാ ആഗ്രഹവും സാധിച്ചു തരുവോ....?  " " മം.... " കിച്ചേട്ടൻ സമ്മതം മൂളി. " എങ്കിൽ എനിക്ക് ഐസ്ക്രീം വാങ്ങി തരുവോ ..?  " " തരാലോ.... " " എനിക്കിപ്പോൾ വേണം.... " " ഇപ്പോളോ....  നേരം വെളുക്കട്ടെ...  വാങ്ങിക്കാം..... " " പറ്റില്ല

💬 Comments

View all comments