Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]
എനിക്കിപ്പോൾ തന്നെ വേണം... "
" ഈ രാത്രി ഞാൻ എവിടെ പോയി വാങ്ങിക്കാനാ.. ശ്രീ.... അതും അല്ല പുറത്തു നല്ല മഴയും ഉണ്ട്..... "
" അപ്പോൾ ഇപ്പോ കിച്ചേട്ടൻ പറഞ്ഞതോ എന്റെ എല്ലാ ആഗ്രഹവും സാധിച്ചു തരും എന്ന്.... "
ഞാൻ പെട്ടെന്നങ്ങേരുടെ നെഞ്ചിൽ നിന്നടർന്നു മാറി എഴുന്നേറ്റിരുന്നു..
" പറ്റില്ലെന്ന് പറഞ്ഞില്ലല്ലോ.. ഞാൻ.... ദേ... രാവിലെ തന്നെ എന്റെ ശ്രീകുട്ടിക്ക് ഞാൻ ഒരു ഐസ്ക്രീം വണ്ടി തന്നെ മുറ്റത്തു കൊണ്ടു വന്നു തരാം.. അത് പോരെ..... "
" പറ്റില്ല.. എനിക്കിപ്പോൾ തന്നെ വേണം... "
എന്റെ ദേഹത്ത് പതിച്ച കിച്ചേട്ടന്റെ കൈകൾ തട്ടിമാറ്റി ഞാൻ ബലം പിടിച്ചിരുന്നു.. കിച്ചേട്ടന്റെ മുന്നിൽ വാശി കാണിക്കാൻ എനിക്കെന്നും ഒരു തരം ആവേശം ആണ്..." ഹാ.. എന്തിനാ നീ ഈ വാശി കാണിക്കുന്നേ... "
" ഓഹോ... അപ്പോൾ ഞാൻ ചോതിച്ചതാണോ തെറ്റ്... ഇന്ന് ആ ജ്യോതിക്ക് ഐസ്ക്രീം വാങ്ങി കൊടുക്കാൻ എന്ത് ഉത്സാഹം ആയിരുന്നു.... "
" എടീ പുല്ലേ അത് നിന്റെ കൂട്ടുകാരി അല്ലെ...? "
" ആഹാ.... അപ്പോൾ അത് ഓർമ ഉണ്ടല്ലേ... എന്നിട്ടാണോ മനുഷ്യ ഐസ്ക്രീം വാങ്ങിക്കൊണ്ടു വന്നിട്ട് ആദ്യം അവൾക്ക് കൊണ്ട് കൊടുത്തത്. അതും അടുത്ത് ഞാൻ നിൽക്കുമ്പോൾ.......? "
അത് കേട്ടു കിച്ചേട്ടന്റെ മുഖത്തുണ്ടായ ഭാവം എനിക്ക് ലഹരി ആയിരുന്നു....അധികം ഉന്മേഷത്തോടെ എന്നിലെ കുട്ടിത്തം ഉണർന്നു വന്നു.
" ഇത് നല്ല കൂത്തു... നീ വെറുതെ ആവശ്യം ഇല്ലാത്തതു ചിന്തിച്ചു കൂട്ടണ്ടാ ട്ടോ....? "
" ഞാൻ
💬 Comments
View all comments